Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
പോലും ചെയ്യാതെ അകത്തേക്ക് കയറി.
ആര്യൻ അവളെ നോക്കി മുഖം ചുളിച്ചിട്ട് മാറി നിന്നു. ശാലിനി ഉള്ളിൽ ചിരിച്ചുകൊണ്ട് ലിയയുടെ അരികിലേക്ക് നടന്നു.
“ഹാ വാ…ഞാൻ വിചാരിച്ചു രാവിലെ വരുമായിരിക്കുമെന്ന്…” ലിയ അവളെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
“കുറച്ച് കൂടി നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചതാ ചേച്ചീ…അവിടുത്തെ പണി തീരണ്ടേ…ഞാൻ നിങ്ങള് ഇറങ്ങിക്കാണുമെന്നാ വിചാരിച്ചത്…പിന്നെ ഇവൻ്റെ സൈക്കിൾ കണ്ടപ്പോ പോയിട്ടില്ലെന്ന് മനസ്സിലായി…” ശാലിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഞങ്ങള് ദേ ഇറങ്ങാൻ തുടങ്ങുവായിരുന്നു…” ലിയ പറഞ്ഞു.
“ആണോ…ചേച്ചിക്ക് പൗഡറോ, ക്രീമോ എന്തെങ്കിലും വേണമെങ്കിൽ അതുംകൊണ്ടാ ഞാൻ വന്നത്…ഇവൻ്റെ കൈയിൽ ഉണ്ടായിരുന്നോ അത് വല്ലോം…?” ശാലിനി അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു.
“ഉം നല്ല സമയത്താ കൊണ്ടുവന്നത്…” പറഞ്ഞത് ആര്യൻ ആയിരുന്നു.
“ഞാൻ ദേ ഇവനോട് ഇപ്പോ കുറച്ച് പൗഡർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞു നാവ് വായിലേക്ക് ഇട്ടതെയുള്ളു…അതിനെന്നെ അവൻ കളിയാക്കിയിട്ട് നിക്കുമ്പോഴാ ശാലിനിയുടെ വരവ്…” ലിയ ചിരിച്ചു.
“അതുശരി…അവനോട് പോകാൻ പറ…ഞാൻ പറഞ്ഞതല്ലേ ചേച്ചിയോട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയണമെന്ന്…ദാ ചേച്ചിക്ക് ആവശ്യമുള്ളത് എല്ലാം ഇതിലുണ്ട്…റെഡി ആയിട്ട് പോയാൽ മതി ഓഫീസിലേക്ക്…ഇനിയും ഉണ്ട് സമയം…” ശാലിനി പറഞ്ഞു.
“ഹാ എങ്കിൽ പിന്നെ ഇനി ഉച്ചക്കത്തെ ചോറ് കൂടി കഴിച്ചിട്ട് പോയി ഓഫീസ് തുറക്കാം നമുക്ക്…” ആര്യൻ കളിയാക്കി പറഞ്ഞു.
“നീ പോടാ ചെക്കാ…ചേച്ചി പോയി റെഡി ആയിക്കോ അവൻ അങ്ങനെയൊക്കെ പറയും…” ശാലിനി ലിയക്ക് പ്രോത്സാഹനം നൽകി.
ലിയ ശരി എന്ന് പറഞ്ഞിട്ട് മുറിയിലേക്ക് പോയി.
“എന്തൊരു സ്നേഹം
💬 Comments
View all comments