Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
അവർ രണ്ടുപേരും അതിൽകയറി ഓഫീസിലേക്ക് യാത്രയായി.
ഓഫീസിലെത്തിയ ലിയയും ആര്യനും പതിവ് പോലെ അവരുടേതായ തിരക്കുകളിലേക്ക് കടന്നു. കത്ത് വിതരണം എല്ലാം കഴിഞ്ഞ് തിരികെ വന്ന ആര്യൻ ലിയയുടെ അടുത്തായി ഇരുന്നിട്ട് അവൻ ലിയയെ തന്നെ നോക്കിയിരുന്നുകൊണ്ട് പുഞ്ചിരിച്ചു.
“എന്താടാ നോക്കുന്നെ…?” അവൻ്റെ നോട്ടം കണ്ടിട്ട് ജോലിക്കിടയിലും ലിയ ചോദിച്ചു.
“കുറച്ച് കൺമഷി കൂടി ആയാലോന്ന് രാവിലെ ഞാൻ ചോദിച്ചത്കൊണ്ടാണോ ഇതുവരെ കണ്ണെഴുതാത്ത ആള് ഇന്ന് കണ്ണെഴുതിയത്…?” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഹോ ഇപ്പോഴെങ്കിലും ശ്രദ്ധിച്ചല്ലോ നീയത്…!” ലിയയുടെ മറുപടി.
“ഞാൻ നേരത്തെ തന്നെ ശ്രദ്ധിച്ചതാ…പണി എല്ലാം കഴിഞ്ഞിട്ട് ചോദിക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു…” ആര്യൻ വ്യക്തമാക്കി.
“ആണോ…എന്നിട്ടെങ്ങനെ ഉണ്ട്…കൊള്ളാമോ…?” ലിയ അറിയാനുള്ള ആഗ്രഹത്തോടെ ചോദിച്ചു.
“ഉം അത് പിന്നെ കൊള്ളാതിരിക്കുമോ…!” ആര്യൻ പുഞ്ചിരിച്ചു.
ലിയയുടെ മുഖത്ത് നാണം വിരിഞ്ഞു. അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം ജോലിയിൽ തന്നെ മുഴുകി.
“ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…എന്ത് പറ്റി ഇന്ന് കണ്ണെഴുതാൻ…?” ആര്യൻ വീണ്ടും ചോദിച്ചു.
“പണ്ട് സ്ഥിരം എഴുതുമായിരുന്നു പിന്നെ എപ്പോഴോ നിർത്തി…ഇന്നെന്തോ വീണ്ടും തോന്നി…ശാലിനി കൊണ്ടുവന്ന ബാഗിൽ കൺമഷി ഉണ്ടായിരുന്നതുകൊണ്ടും പിന്നെ നീ അങ്ങനെ ചോദിച്ചതുകൊണ്ടും…” ലിയ ഉത്തരം നൽകി.
“ഉം…ഇനി വേണേൽ വീണ്ടും സ്ഥിരം ആക്കിക്കോ…” ആര്യൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നുകൊണ്ട് പുഞ്ചിരിച്ചു.
“രാവിലെ ഇങ്ങനെ അല്ലായിരുന്നല്ലോ നീ പിന്നെന്തോ പറ്റി ഇപ്പോ…?” ലിയ സംശയം പ്രകടിപ്പിച്ചു.
“അത് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…കാര്യമാക്കേണ്ട…”
“ഓ തമാശ ആയിരുന്നോ…?” ലിയ അത്ഭുതം ഭാവിച്ചു.
“പിന്നെ ഞാൻ ഇതുവരെ
💬 Comments
View all comments