Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ചേച്ചി കണ്ണെഴുതി കണ്ടിട്ടില്ലല്ലോ…ഇപ്പോഴല്ലേ അതിൻ്റെ ഭംഗി തിരിച്ചറിഞ്ഞത്…” ആര്യൻ ലിയയെ പുകഴ്ത്തി പറഞ്ഞു.
“അത്രക്ക് ഭംഗിയാണോടാ…!” ലിയ അവനെ നോക്കാതെ തെല്ലൊരു നാണത്തോടെ ചോദിച്ചു.
“ഉം അത്യാവശ്യം…” ആര്യൻ ചെറിയൊരു ചിരിയോടെ.
“ഹാ എങ്കിൽ നോക്കട്ടെ ഇനി സ്ഥിരം ആക്കാമോന്ന്…” നല്ലൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“ഒരു ദിവസം എൻ്റെ കൂടെ നിന്നപ്പോഴേക്കും പഴയ ശീലങ്ങളൊക്കെ വീണ്ടും പൊടി തട്ടി എടുക്കാൻ തോന്നിയത് കണ്ടോ…?” ആര്യൻ യൂണിഫോമിൻ്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഉം അത് ശരിയാ…” ലിയ അവൻ്റെ അഭിപ്രായത്തോട് യോജിച്ചു.
“കഥ പറയാനുള്ള മോഹം…കണ്ണെഴുതാനുള്ള മോഹം…ഇനി ഇതുപോലെ എന്തെങ്കിലും മോഹങ്ങളോ ആഗ്രഹങ്ങളോ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി…എന്തിനും ഏതിനും ആര്യൻ…” അവൻ പറഞ്ഞിട്ട് ചിരിച്ചു.
“ഓഹോ…എല്ലാത്തിനും നീ ഉണ്ടാവുമോ…?” ലിയ ചെറിയൊരു നാണത്തോടെ ചോദിച്ചു.
“എന്താ സംശയമുണ്ടോ…ഉണ്ടെങ്കിൽ പറഞ്ഞോ…എന്താ ചേച്ചിക്ക് അടുത്ത ആഗ്രഹം…?” ആര്യൻ ചോദിച്ചു.
“ഒരു ആഗ്രഹം ഉണ്ട്…പക്ഷേ അത് ഞാൻ പിന്നെ പറയാം…” ലിയ പുഞ്ചിരിച്ചു.
“ഹാ ഇപ്പൊ പറയന്നേ…” ആര്യൻ അവളെ നിർബന്ധിച്ചു.
“ശെടാ…പറയാമെടാ…നല്ലപോലെ ആഗ്രഹിക്കുമ്പോൾ ഞാൻ പറയാം…പക്ഷേ നടത്തി തരണം നീ…അന്നേരം പറ്റില്ലാ എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറരുത്…” അവൾ പറഞ്ഞു.
“ഒഴിഞ്ഞുമാറാനോ…ഞാനോ…എപ്പൊ നടത്തി തന്നെന്ന് ചോദിച്ചാൽ മതി…” ആര്യൻ ഉറപ്പ് കൊടുത്തു.
“ഹാ അത് മതി…അപ്പൊ സമയം ആകുമ്പോൾ ഞാൻ പറയാം…” ലിയ അവൻ്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു.
“ഓ മതി…”
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ലിയയുടെ ജോലികളും കുറഞ്ഞു. അവർ മറ്റു പല കാര്യങ്ങളും സംസാരിക്കുകയും അതോടൊപ്പം തന്നെ ആര്യൻ അവളുടെ ഫോണിൽ വീട്ടിലേക്ക് വിളിച്ച് അവൻ്റെ
💬 Comments
View all comments