Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]
തന്നെ പോയി.
കുളി കഴിഞ്ഞ് ഒരു ചായ ഇട്ട് കുടിച്ച ശേഷം ആര്യൻ ശാലിനി വരുമോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു. സമയം പോകാനായി കൂട്ടിന് ഒരു പുസ്തകവും എടുത്തിരുന്നു അവൻ.
പകുതി വായിച്ച് വച്ചിരുന്ന ആ പുസ്തകം ആര്യൻ മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. ഇതുവരെ ആയിട്ടും ശാലിനിയെ കാണാത്തതുകൊണ്ട് ഇനി വരില്ലായിരിക്കുമോ എന്ന് പോലും ആര്യൻ ചിന്തിച്ചു. ഉള്ളിൽ ഒരുപാട് സ്വപ്നങ്ങളും നെയ്ത് അവൻ വീണ്ടും കട്ടിലിൽ കയറി കിടന്നു.
സമയം വീണ്ടും ഒരു മണിക്കൂറോളം മുന്നോട്ട് പോയി. ഇതുവരെയും ശാലിനിയെ കാണാത്തതുകൊണ്ട് ഇനി ഏതായാലും ഒന്ന് വീട്ടിലേക്ക് പോയി അന്വേഷിക്കാം എന്ന് ആര്യൻ വിചാരിച്ചു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. മുൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയ ആര്യൻ ഗേറ്റ് കടന്ന് നടന്നു വരുന്ന ശാലിനിയെ കണ്ടു. അവൻ്റെ മനസ്സിൽ അവളെ കണ്ടമാത്രയിൽ തന്നെ ഒരുപാട് സന്തോഷം നിറഞ്ഞുതുളുമ്പി. ശാലിനി വേഗം നടന്ന് വാതിൽക്കൽ നിൽക്കുന്ന ആര്യനെ ഒന്ന് നോക്കിയ ശേഷം അവനെ തള്ളിമാറ്റി അകത്തേക്ക് കയറി. ആര്യൻ ഉടനെ തന്നെ വാതിലടച്ച് കുറ്റിയിട്ടു.
“ഞാൻ അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവായിരുന്നു…” വാതിലടച്ച് ശാലിനി ഇരുന്നതിന് അരികിൽ തന്നെ പോയി ഇരുന്നുകൊണ്ട് ആര്യൻ പറഞ്ഞു.
“എന്തിന്?...നിന്നോട് ഞാൻ പറഞ്ഞില്ലേ അങ്ങോട്ട് വരരുതെന്ന്…” പറഞ്ഞാൽ അനുസരിക്കില്ലേ എന്ന ഭാവത്തിൽ ശാലിനി അവനോട് ചോദിച്ചു.
“അതുപിന്നെ ഇത്രേം നേരം ആയിട്ടും കാണാതായപ്പോൾ…” ആര്യൻ മുഴുവിപ്പിച്ചില്ല.
“ഞാൻ അവർക്ക് കഴിക്കാനുള്ളതൊക്കെ ഒന്ന് പാകമാക്കി എടുത്ത് വെച്ചിട്ട് ഇറങ്ങാമെന്ന് കരുതി…അതാ താമസിച്ചത്…” ശാലിനി വ്യക്തമാക്കി.
“ഉം…എന്ത് പറഞ്ഞാ ഇറങ്ങിയത്…?” ആര്യൻ അവളുടെ ഇടതുകൈ എടുത്ത് അവൻ്റെ വലതുകൈയുടെ മുകളിൽ വെച്ചുകൊണ്ട് ചോദിച്ചു.
“വൈകിട്ട് നിന്നെ കണ്ടില്ലല്ലോ, രാവിലെ ചെറിയ ജലദോഷം ഉണ്ടെന്ന് പറഞ്ഞിരുന്നു ഇനി ഒരുപക്ഷേ പനി പിടിച്ച് കാണുമോ, ഒന്ന് പോയി നോക്കിയിട്ട് വരാം എന്നും പറഞ്ഞ്…” ശാലിനി പറഞ്ഞിട്ട് ഒന്ന് പുഞ്ചിരിച്ചു.
“ഓഹ് അപ്പൊ അതിനാണല്ലേ എന്നോട് വൈകിട്ട് അങ്ങോട്ട് വരേണ്ടന്ന് പറഞ്ഞത്…?” ആര്യൻ ചിരിച്ചു.
“പിന്നല്ലാതെ…നീ
💬 Comments
View all comments