Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]
വരുന്നതുകൊണ്ട് സൈക്കിൾ എടുക്കുന്നില്ലായിരിക്കുമല്ലോ നടന്ന് വേണ്ടേ ബസ്സ് സ്റ്റോപ്പിലേക്ക് പോകാൻ വീട്ടിൽ നിന്ന്…?” ലിയ ചോദിച്ചു.
“ഉം ശരിയാ…എങ്കിൽ വാ ചേച്ചീ ഇറങ്ങിയേക്കാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കസേരയിൽ നിന്നും എഴുന്നേറ്റു.
ലിയയും ആര്യനും കൂടി എല്ലാം അടുക്കി എടുത്ത് വെച്ച ശേഷം രണ്ടുപേരും ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. ആര്യൻ ഓഫീസിൻ്റെ ഷട്ടർ അടച്ച് പൂട്ടിയിട്ട് അവളുമായി വീട്ടിലേക്ക് ചവിട്ടി. വീട്ടിലെത്തിയ ആര്യൻ ഉടനെ തന്നെ അകത്തേക്ക് കയറി വേഷം മാറിയ ശേഷം അവൻ രാവിലെ തന്നെ റെഡി ആക്കി വച്ചിരുന്ന ബാഗുമെടുത്ത് പുറത്തേക്കിറങ്ങി വീട് പൂട്ടി. പൂട്ടിൽ രണ്ട് തവണ പിടിച്ച് വലിച്ച് പൂട്ട് ശരിക്കും വീണു എന്നുറപ്പ് വരുത്തിയ ശേഷം അവൻ ലിയയുമായി ഗേറ്റിന് പുറത്തേക്ക് നടന്നു. അവളെ അവിടെ നിർത്തിയിട്ട് ആര്യൻ മോളി ചേട്ടത്തിയുടെ അടുത്ത് പോയി നാട്ടിലേക്ക് പോകുവാണെന്ന വിവരം അറിയിച്ചു. ഉടനെ തന്നെ അവൻ അവിടെ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് തന്നെ എത്തിച്ചേർന്നു.
“നമുക്ക് ശാലിനി ചേച്ചിയുടെ വീട്ടിൽകൂടി ഒന്ന് കേറി പറഞ്ഞിട്ട് പോകാമേ ചേച്ചി…” ആര്യൻ അവളോട് പറഞ്ഞു.
“ശരിയടാ…” ലിയയും അത് സമ്മതിച്ചു.
അവർ ശാലിനിയുടെ വീട്ടിലേക്ക് നടന്നു. വീടിന് മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ ശാലിനി അവരെ കണ്ടുകൊണ്ട് ഇറങ്ങി വന്നു.
“ആഹാ ഇറങ്ങിയോ…?” ശാലിനി ചോദിച്ചു.
“ഹാ കുറച്ച് നേരത്തേ ഇറങ്ങി…” ആര്യൻ പറഞ്ഞു.
“വാ ചേച്ചീ അകത്തേക്ക് കയറി ഇരിക്ക്…ഞാൻ ചായ എടുക്കാം…” ശാലിനി അവരെ അകത്തേക്ക് ക്ഷണിച്ചു.
“അയ്യോ ചായ ഒന്നും വേണ്ട ശാലിനി സമയമില്ല അതാ…” ലിയ ആണ് മറുപടി പറഞ്ഞത്.
“നാല് മണി ആകുന്നതല്ലേയുള്ളൂ ചേച്ചീ…സമയമുണ്ടല്ലോ…?” ശാലിനി നിർബന്ധിച്ചു.
“എങ്കിൽ പെട്ടെന്നായിക്കോട്ടെ…അല്ലേടാ…?” ലിയ ആര്യൻ്റെ അഭിപ്രായം കൂടി ചോദിച്ചു.
“അതേ…ഇനി ചായ കുടിക്കാതെ പോയി എന്ന് പറഞ്ഞ് ഒരു പിണക്കം വേണ്ട…” ആര്യൻ ശാലിനിക്കിട്ടൊരു കൊട്ട് കൊടുത്തുകൊണ്ട് അകത്തേക്ക് കയറി.
“അവരെന്തിയെ ചേച്ചീ…?” അകത്തേക്ക് കയറിയ ആര്യൻ ചോദിച്ചു.
“അമ്മ കൊച്ചിനെ വിളിക്കാൻ പോയതാടാ…കുറച്ച് നേരം ആയി പോയിട്ട് വരേണ്ട സമയം കഴിഞ്ഞു…” ശാലിനി ലിയയെയും കൂട്ടി നടന്നുകൊണ്ട് പറഞ്ഞു.
അവർ
💬 Comments
View all comments