Chapter Title : മണിക്കുട്ടിയുടെ ആകാംക്ഷ [Shadow]
മറവിൽ ഒളിച്ചിരുന്ന ഒരു തീയായിരുന്നു. അമ്മയുടെ മന്ത്രങ്ങളും അച്ഛന്റെ ക്ഷേത്രവും ആ തീയെ അണയ്ക്കാൻ കഴിയുമായിരുന്നില്ല. മണിക്കുട്ടി കണ്ണടച്ചു......
പുറത്ത് അമ്മമ്മ പൂക്കൾ പറിക്കുന്ന ശബ്ദം കേട്ടു. മണിക്കുട്ടി കണ്ണ് തുറന്നു. ചുവന്ന പാവാടയുടെ അറ്റം വീണ്ടും കാറ്റിൽ ഉയർന്നു. അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി. ഇന്ന്....., ഈ മുറിയിൽ, അവൾ ഒരു പുതിയ സ്വപ്നം കാണാൻ പോകുകയായിരുന്നു..... അവൾ ചുമരിലെ ഭിത്തിയിൽ മറച്ചു വച്ചിരുന്ന ആ പുസ്തകം കേറി എടുത്തു......
"മുത്തുച്ചിപ്പി "
ഭക്തിയുടെ മറവിൽ മറഞ്ഞിരുന്ന മനസ്സിൽ ആഗ്രഹങ്ങളുടെ
വേലിയേറ്റം.......
അവൾ ആഗ്രഹത്തോടെ അതിലെ ലാസ്റ്റ് വായിച്ച കഥയിലേക്ക് നീങ്ങി......
ഈ സമയം മുത്തുലക്ഷ്മിയുടെ പറമ്പിന്റെ അറ്റത്ത് ഒരു ചെറുപ്പക്കാരൻ വേലി ചാടി വന്ന് ചാമ്പക്ക പറിച്ചു കടിച്ചു കൊണ്ട് നടന്നു വരുകയായിരുന്നു..... അവന്റെ നോട്ടം വാതിലിനു താഴെ വിടവിലൂടെ കാണുന്ന മുത്തു ലക്ഷ്മിയുടെ കൊലുസ്സിട്ട വെളുത്ത കണം കാലുകളിൽ പതിഞ്ഞു....
മണിക്കുട്ടി അമ്മമ്മയുടെ വീട്ടിലേക്ക് നടന്നു പോയ ശേഷം വീട് നിശബ്ദമായിരുന്നു.....
പറമ്പിലെ മരങ്ങളിൽ
അണ്ണാന്റെ കല പില ശബ്ദങ്ങൾ........
പക്ഷികളുടെ മർമ്മരങ്ങൾ......
മറപ്പുരയിൽ അമ്മ
മുത്തു ലക്ഷ്മി
വെള്ളം കോരി ദേഹത്തൊഴിക്കുന്ന
ഒച്ച.......
വീട് തുറന്നിട്ട് പോയ
മണിക്കുട്ടി അമ്മമ്മയുടെ വീട്ടിലും
ചെന്നെത്തി......
അച്ഛൻ ക്ഷേത്രത്തിലാണ്.......
ഇന്ന് അന്ന ദാനം ഉള്ള ദിവസമാണ്......
അമ്മ മുത്തുലക്ഷ്മി കുറേ കഴിഞ്ഞു പോവാനുള്ള പ്ലാനിൽ ആയിരുന്നതിനാൽ
ആണ് മണിക്കുട്ടി അവിടെ ഉണ്ടെന്ന ധൈര്യത്തിൽ പറമ്പിലെ മറപ്പുര മുത്തുലക്ഷ്മി
ഉപയോഗിച്ചത്........അതാവുമ്പോൾ
ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങളും
അവിടെ തന്നെ അലക്കി
ഇടാം.....
മറപ്പുരയിൽ അവൾ കുളിച്ചുകൊണ്ടിരിക്കുന്നു.
💬 Comments
View all comments