Chapter Title : മണിക്കുട്ടിയുടെ ആകാംക്ഷ [Shadow]
വെള്ള കരയുള്ള അര മുണ്ട് നെഞ്ചോളം മടക്കി കെട്ടിയിരിക്കുന്നു..........
തലമുടി നനഞ്ഞ് തോളിലേക്ക്
വീണിരിക്കുന്നു.......
ജാമ്പവാന്റെ കാലത്തെ മറപ്പുരയാണ്....
അവിടവിടെ വിള്ളലുകൾ.....
ജലം ശരീരത്തിലൂടെ ഇറങ്ങി
കാൽപ്പാദങ്ങളിൽ എത്തി........ അവിടെ സ്വർണ്ണക്കൊലുസ്സുകൾ. വെളുത്ത കണങ്കാലുകളിൽ അവ മിന്നുന്നു......
സൂര്യന്റെ ഉദയ കിരണങ്ങൾ മറപ്പുരയുടെ ചെറിയ വിടവിലൂടെ കയറി അവയിൽ പതിക്കുന്നു......
ഈ സമയം പുറത്ത്, പറമ്പിന്റെ അറ്റത്ത്, വേലിയുടെ വിടവിലൂടെ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ...... ജിഷ്ണു......
അയൽവീട്ടിൽ പുതിയായി താമസം തുടങ്ങിയവൻ...... കുഞ്ഞൻ നായരുടെ മകൻ.......
അമ്മ രുക്‌മിണി പഞ്ചായത്ത് മെമ്പർ ആണ്.......
അവർ രണ്ട് ദിവസമായതെ ഉള്ളൂ ഇങ്ങോട്ടേക്കു താമസം ആയിട്ട്......
ഇവിടെ പുതുതായി അവർ വാങ്ങിയ വീടാണ്......
ജിഷ്ണു സുമുഖനായ യുവാവ് ആണ്......
പണ്ട് അവൻ മണിക്കുട്ടിയോടൊപ്പം പഠിച്ചിട്ടുമുണ്ട്......ഇരുപത്തഞ്ചു വയസ്സ്. ഉയരമുള്ള ശരീരം........ കറുത്ത മുടി നെറ്റിയിലേക്ക് വീണിരിക്കുന്നു. കൈയിൽ ചുവന്ന ചാമ്പക്ക......
മണിക്കുട്ടിയുടെ വീട് ഒന്ന് കണ്ടിരിക്കാൻ
വെറുതെ ഇറങ്ങിയതാണ്.....
അവൻ വരുന്ന ആ സമയം
തന്നെയാണ് മണിക്കുട്ടി
തുള്ളിച്ചാടി പോയതും.......
അവൻ ചാമ്പക്ക പറിക്കുന്ന
തക്കം ആയിരുന്നു.......
മണിക്കുട്ടി കണ്ടിരുന്നെങ്കിൽ
അവൾ അവനെ ഓടിച്ചേനെ
കാരണം അവൾ പരിപാലിക്കുന്ന
തോട്ടത്തിൽ ആരും ഒന്നും
അടക്കാൻ പാടില്ല.......
അതറിയാതെ അവൻ
താൻ പറിച്ച ആ ചാമ്പക്കയിൽ ഒന്ന് കടിച്ചു. നീര് ചുണ്ടുകളിൽ തെറിച്ചു......
മണിക്കുട്ടി ദൂരെ മറയുന്നത് അവൻ
നോക്കി അവൻ മെല്ലെ നടന്നു......
അപ്പോഴാണ് മറപ്പുര ശ്രേദ്ധിച്ചത്...
യാദൃശ്കം.......
മറപ്പുരയുടെ വാതിലിനടിയിലെ വിടവിലൂടെ അകത്തു അവിടെ… ആ കാൽപ്പാദങ്ങൾ. നനഞ്ഞു തിളങ്ങുന്ന വെളുപ്പ്........
ആരുടെയും മനം കവരുന്ന വെണ്മ....
💬 Comments
View all comments