Chapter Title : മണിമുറ്റത്തെ നീലാംബരം [വിശ്വറാം]
എത്തി.. എഴുപേരിൽ ആറാമത്തെ ആളും മരിച്ചു.. ദൈവം ബാക്കി വച്ചത് വിശ്വംഭരൻ സാറിന്റെ മകനെ മാത്രം..മരിച്ചവരുടെ മരണനന്തര ചടങ്ങുകളിലും ആ നാടിനെ മുഴുവനും കണ്ണീരിൽ ആഴ്ത്തി.
മൂന്ന് മാസങ്ങൾക്ക് ശേഷം വിശ്വംഭരൻ സാറിന്റെ മകനേം കൊണ്ട് ബാലൻ സാറും ഭാര്യയും മകളും മറ്റു ബന്ധുക്കളും പിന്നെ നീലാംബരിയും മണിമുറ്റത്തേക്ക് തിരിച്ചു വന്നത്...
മണിമുറ്റത്തെ വെറുമൊരു ജോലിക്കാരി മാത്രമായിരുന്നില്ല നീലാംബരി ആ വീടിലെ ഒരു അംഗം തന്നെ ആയിരുന്നു...
നീലാംബരീടെ ഭർത്താവ് രാഘവൻ നായർ ആയിരുന്നു അവിടെത്തെ കാര്യസ്ഥൻ. മക്കൾ ഒന്നുമില്ല രണ്ടുപേർക്കും അതുകൊണ്ട് തന്നെ വിശ്വംഭരന്റെ മൂന്ന് മക്കളും അവർക്ക് സ്വന്തം മക്കളായിരുന്നു.
അവർക്കും രാഘവനെ വല്യമ്മാവാ എന്നെ വിളിക്കാറുള്ളു.. വിശ്വംഭരന്റെ മൂന്നാമത്തെ മകൾക്ക് ഊഞ്ഞാൽ വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ കെട്ടികൊടുക്കാൻ പ്ലാവിൽ കേറിയതാണ് കാല് വഴുതി താഴെവീണു.. ഒരു വർഷം കിടപിലായിരുന്നു.. അതിനു ശേഷം മരിച്ചു...
തനിച്ചായ നീലാംബരി പിന്നെ മണിമുറ്റത്തേക്ക് താമസം മാറി ഇടക്ക് സ്വന്തം വീടിൽ പോയി നില്കും ശനിയും ഞായറും പകൽ സ്വന്തം വീടിൽ മറ്റെല്ലാദിവസവും മണിമുറ്റതും..
നീലാംബരി ആണ് വീടിലെ സർവ്വ കാര്യങ്ങൾ നോക്കുന്നതും.
ആ അപകടത്തിനു ശേഷം വിഷ്ണു മോനു ഇപ്പോൾ ചെറുതായി നടക്കാൻ തുടങ്ങിയത്.. ഇടക്കൊക്കെ ബാലൻ സാറും ഭാര്യയും വന്നു വിശേഷങ്ങൾ തിരക്കി പോകും എന്നല്ലാതെ മറ്റു സംഭവങ്ങൾ ഒന്നും തന്നെ ഇല്ല..
മുഴുവൻ കാര്യങ്ങളും നീലാംബരിയെ ഏല്പിച്ചാണ് ബാലൻ പോകുന്നത് പോകാതെ അയാൾക്ക് വേറെ നിവർത്തിയില്ല..
തന്റെ പ്രാഥമിക കാര്യങ്ങൾ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇപ്പോഴും വിഷ്ണുവിന് ആയിട്ടില്ല. എല്ലാത്തിനും അവന് നീലാംബരിയുടെ സഹായം
💬 Comments
View all comments