Chapter Title : മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]
അപ്പോഴേക്കും ഹാളിലെത്തി..
ചുരിദാറായിരുന്നു അവൾ ധരിച്ചിരുന്നത്..
“” നീ കുളിക്കുന്നില്ലേ… ?””
സച്ചു മറുപടി പറയാതെ അവളെ കടന്ന് ബാത് റൂമിലേക്ക് കയറി..
അവൻ കുളി കഴിഞ്ഞിറങ്ങിയതും മഞ്ജിമ ഫോണിലായിരുന്നു..
സംസാരം കേട്ടപ്പോൾ അമ്മയാണെന്ന് അവന് മനസ്സിലായി…
“” എങ്ങനുണ്ട്… ?””
അവൾ കോൾ കട്ടാക്കിയതും അവൻ ചോദിച്ചു…
“” അതു പോലെ തന്നെ…””
അവൾ അവനെ നോക്കാതെ പറഞ്ഞു……
ഇരുവരുടെയും മനസ്സിലുള്ളത് ഒന്നു തന്നെയായിരുന്നു…
പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ എവിടെ എങ്ങനെ തുടങ്ങണം എന്ന് നിശ്‌ചയില്ലായിരുന്നു രണ്ടു പേർക്കും…
“” വല്ലതും കഴിച്ചാലോ… ?””
അവൾ ക്ലോക്കിലേക്കു നോക്കി..
എട്ടു മണിയാകുന്നതേയുള്ളൂ…
“” ഉണ്ടാക്കണ്ടേ… ?””
അവൻ ചോദിച്ചു…
“” ഞാനുപ്പുമാവുണ്ടാക്കി…… “
അന്ന് ജോലിക്കാരിയും ഇല്ലായിരുന്നു..
പിറന്നാൾ സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങി വെച്ചിരുന്നതേയുള്ളൂ…
“” പിറന്നാളങ്ങനെ അലമ്പായി, അല്ലേടാ… “
ഉപ്പുമാവ് കഴിക്കുമ്പോൾ അവൾ ചോദിച്ചു..
“” അടുത്ത കൊല്ലം അടിപൊളിയാക്കാം ..””
അവൻ ചിരിച്ചു.
അവൾ മുഖമുയർത്തിയതും മിഴികൾ തമ്മിൽ ഇടഞ്ഞു..
“” വിനോദാണ് വരുന്നതെങ്കിൽ നമ്മൾ നിൽക്കേണ്ടി വന്നേനെ അല്ലേ… ?””
നോട്ടം മാറ്റി കഴിച്ചു തീർത്ത പാത്രങ്ങളുമെടുത്ത് അവൾ എഴുന്നേറ്റു..
സച്ചു കൈ കഴുകി, ഫോണുമായി സെറ്റിയിലേക്കിരുന്നു…
മഞ്ജിമ പാത്രങ്ങൾ കഴുകി വെച്ച് ഒരു തവണ മുറിയിലേക്ക് പോയി…
കയ്യിൽ ഫോണുണ്ടായിരുന്നുവെങ്കിലും സച്ചുവിന്റെ ശ്രദ്ധ അവളിലായിരുന്നു……
കുറച്ചു കഴിഞ്ഞ്, അവൾ വീണ്ടും അവനെ കടന്ന് ബാത് റൂമിലേക്ക് പോയി തിരികെ വന്നു…
അവൾ അവനെ ഒന്നു നോക്കിയെങ്കിലും സച്ചുവിന്റെ ശ്രദ്ധ ഫോണിലാണെന്നു കണ്ടു…
“” നീ വാതിലൊക്കെ ശരിക്കും ലോക്ക്
💬 Comments
View all comments