0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 725

ഷോപ്പിംഗ് ഉണ്ടെന്ന്..

ഞാൻ യാത്ര പറഞ്ഞു കൂട്ടത്തിൽ അളിയനും ചേച്ചിയും..

വൈകീട്ട് തന്നെ അടുത്ത കുടുംബക്കാർ പലരും വന്നിരുന്നു..

എല്ലാവർക്കും ഇപ്പൊൾ എന്നെ കുറിച്ച് നല്ലത് മാത്രമെ പറയാൻ ഉള്ളൂ.....

കാരണവൻമാരുടെ ആവിശ്യ പ്രകാരം ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുക എന്ന ചടങ്ങ് ഇപ്പൊൾ ചെയ്യാം എന്ന്...

കാരണം പുലരാൻ കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തിരക്കിൽ ദക്ഷിണ നൽകൽ കൂടെ ബുദ്ധിമുട്ട് ആകും..

ഹിന്ദു കുടുംമ്പങളിൽ മംഗളകരമായ കാര്യങ്ങൾ നടക്കുമ്പോൾ കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഒരു ചടങ്ങാണ്.....

ആദ്യം അച്ഛന് ഞാൻ ഒരു വെറ്റിലയും അടക്കയും ഒരു നാണയും നൽകി കൊണ്ട് കാല് തൊട്ട് വന്ദിച്ച് , ,,

അച്ഛൻ എൻ്റ തലയിൽ‍ കൈവച്ച് പ്രാർത്ഥിച്ച് അനുഗ്രഹം നൽകി....

അതുപോലെ അമ്മ ,മാമൻ , അമ്മായി , ചെറിയച്ചൻ ചെറിയമ്മ എന്നിവർക്കും.......

ആരോ പറഞ്ഞു അളിയനും പെങ്ങൾക്കും കൂടെ ദക്ഷിണ ആയികൊട്ടെ.....

അന്നേരം അമ്മാവൻ പറഞ്ഞു അത് വേണം എന്നില്ല എന്നാലും കൊടുക്കാം....

അങ്ങിനെ ചേച്ചിക്കും അളിയനും കൂടെ ദക്ഷിണ നൽകി അവസാനിപ്പിച്ചു...

വന്നവരിൽ പലരും ഞായറാഴ്‌ച്ച നേരത്തെ വരാം എന്ന് തിരിച്ചു പോയി തുടങ്ങി..

ഒടുവിൽ ഗുരുവായൂരിൽ പോകാൻ ഉളളവർ മാത്രം ആയി....

എല്ലാവരും ഭക്ഷണം കഴിച്ച് നേരത്തെ കിടന്നു....

റൂമിൽ കട്ടിലിൽ കിടന്ന് കൊണ്ട് മഞ്ജുവിനെ വിളിച്ചു...

മഞ്ജു...

അവിടെ എന്തായി കിടന്നോ...

അതെ.. ഇപ്പൊൾ കിടന്ന് ...

നല്ല ക്ഷീണം ഉണ്ട് പകൽ മുഴുവൻ കറക്കം ആയിരുന്നല്ലോ...

പോട്ടെ പെണ്ണേ ഒരു ദിവസം അല്ലേ...

അത് കൊണ്ട് ഞാൻ ക്ഷമിച്ചു

💬 Comments

View all comments