0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 727

ധരിക്കേണ്ട മേൽമുണ്ടും മറ്റും ബെഡിൽ കൊണ്ട് വച്ച് തന്നു....

മിത്തൂ പെട്ടന്ന് കുളിച്ചു റെഡി ആകുവാൻ നോക്ക്...

മൂന്ന് മണിയോടെ എല്ലാവരും റെഡി ആകുവാൻ തുടങ്ങി....

മൂന്നര കഴിഞ്ഞപ്പോൾ പ്രണവ് കണ്ണൻ ക്യാമറ ടീമിനെ കൊണ്ടുവന്നു....

പിന്നെ റൂമിൽ ഡ്രസ്സ് മറ്റു മേക്ക് അപ്പ് സാധങ്ങളുടെ ഫോട്ടോ വീഡിയോ...

ഞാൻ മുണ്ടും ഷർട്ടും ധരിച്ച് പിന്നെ മേൽമുണ്ട് കവറിൽ തന്നെ വച്ച്...

ഹാളിലേക്ക് ഇറങ്ങി..

ആദ്യം അച്ഛനും അമ്മയും ഞാനും ഫോട്ടോ വീഡിയോ എടുത്ത്..

പിന്നെ അളിയനും ചേച്ചിയും..

മാമനും അമ്മായിയും

ചെറിയച്ചനും ചെറിയമ്മയും ..

പിന്നെ കൂട്ടുകാർക്ക് ഒപ്പം...

പിന്നെ എല്ലാവരും കൂടി ...
നാലുമണിയോടെ ഇറങ്ങാൻ തീരാമിച്ച്..

ഇന്നോവയിൽ അച്ഛൻ അമ്മ അമ്മാവൻ അമ്മായി ചെറിയച്ചൻ ചെറിയമ്മ എന്നിവരും....

അളിയൻ്റെ റേഞ്ച് റോവർ കാറിൽ ഞാനും ചേച്ചിയും അളിയനും

പിന്നെ എൻ്റെ കൂട്ടുകാരൻ പ്രണവിൻ്റ സ്വിഫ്റ്റ് കാറിൽ പ്രണവും കണ്ണനും കൂടെ ഫോട്ടോ വീഡിയോ ടീമും.....
ക്ഷേത്രത്തിൽ എത്തിയപ്പോൾ മണി അഞ്ച് പത്ത്...

അപ്പോഴേക്കും മഞ്ജുവിൻ്റെ കുടുംബം എത്തിയിരുന്നു...

വീട്ടിലെ ചുമന്ന സ്വിഫ്റ്റ് കാറിൽ മഞ്ജുവിൻ്റെ ചേട്ടൻ മഹേഷ് അനിയൻ മനുവും പുറകിൽ മഞ്ജുവും കസിൻസും ...

പിന്നെ ഒരു ട്രാവല്ലർ അതിൽ അച്ഛനും അമ്മയും മറ്റുള്ളവരും കൂടെ ക്യാമറ ടീമും...
ഞങ്ങൾക്ക് ബുക്കിംഗ് സമയം അഞ്ചെ മുപ്പത് ആണ് , കല്യാണങൾ തുടങ്ങിയിരുന്നു.....

വണ്ടികളിൽ നിന്നും ഇറങ്ങി എല്ലാവരും ഒരുമിച്ച് കൂടി...

അച്ഛൻ പറഞ്ഞു എല്ലാവരും ഒരുമിച്ച് പെണ്ണിനും ചെറുക്കനും കൂടെ നടക്കുക...

പിന്നെ മണ്ഡപത്തിൽ കഴിയുന്നവർ കയറുക, നമ്മൾ ആള് കുറവാണ്

💬 Comments

View all comments