0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 728

, അപ്പൊൾ എല്ലാവർക്കും കയറാൻ സ്ഥലം കാണും....

അങ്ങിനെ മഞ്ജുവും ഞാനും അടുത്തടുത്ത് നിന്നു...

ഇന്നലെ എടുത്ത

ഞങൾ ഊഹത്തിനായി കാത്തു നിന്നു...

എന്നെയും മഞ്ജുവിനെയും സംബന്ധിച്ച് ജീവിതത്തിലെ ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഇന്ന് . ....

ഞങ്ങളുടെ കുടുംബത്തിൻ്റെ അനുവാദത്തോടെയും ആശീർവാദത്തോടെയും നടക്കുന്ന വിവാഹദിനം.....

ചുരുങ്ങിയ സമയത്തിനുള്ളിൽ പരിമിധികൾക്ക് ഉള്ളിൽ ഒതുങ്ങി കൊണ്ട് ഈ ദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു.......

സ്വർണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളർ ഷർട്ടുമാണല്ലോ എൻ്റ വിവാഹവേഷം.....

പിന്നെ മേൽമുണ്ട് കയ്യിൽ കരുതിയിട്ടുണ്ട് ഇടത്തേ കയ്യിൽ ചേച്ചി രാവിലെ ധരിപ്പിച്ച ബ്രേസ്ലെറ്റും മോതിരവും ഉണ്ട്....
സ്വർണക്കസവോടു കൂടിയ സെറ്റ് സാരി ഉടുത്ത് മഞ്ജു സുന്ദരി ആയിരുന്നു.. കൂടെ സ്വർണ്ണ ആഭരണങ്ങൾ.....

ഞാൻ പൊതുവേ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ താൽപര്യം ഇല്ലാത്തതിനാൽ ഇടപെടില്ല...

പിന്നെ വിവാഹം എന്നത്‌ കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങൾ‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌....
അപ്പോഴേക്കും ഞ്ങ്ങളുടെ ഊഹം ആയി....

ആദ്യം ഞാനും മഞ്ജുവും മണ്ഡപത്തിൽ കയറി പുറകെ ഒന്നായി മറ്റുള്ളവരും...

തിരുമേനി ചന്ദനം പരസ്പരം തൊട്ടു കൊടുക്കാൻ പറഞ്ഞു...

ഫോട്ടോ, വീഡിയോ എല്ലാം എടുത്ത് തുടങ്ങി. ...

ഞാൻ മഞ്ജുവിനും മഞ്ജു എനിക്കും തൊട്ടു തന്നു...

പിന്നെ രണ്ടു പേർക്കും തീർത്ഥം തന്നു....

പിന്നെ താലി മാല തിരുമേനി കയ്യിൽ തന്നു കെട്ടാൻ പറഞ്ഞു...

എല്ലാവരും കൈ കൂപ്പി പ്രാർത്ഥിച്ചു നിന്നു കൂടെ മഞ്ജുവും...

ഞാൻ താലി മാല കെട്ടി

💬 Comments

View all comments