Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]
നമ്മുടെ തൊട്ടപ്പുറത്ത് തന്നെ വീട്....
അപ്പോഴേക്കും അച്ഛൻ്റെ ഓർഡർ വന്നു ഇനി എന്ത് നോക്കി നിൽകാണ് വണ്ടിയിൽ കയറാൻ നോക്ക്...
മുൻ സീറ്റിൽ തന്നെ അച്ഛൻ സ്ഥാനം പിടിച്ചു ഞാനും അമ്മയും നടുവിൽ ആയും അളിയനും പെങ്ങളും ബാക്ക് സീറ്റിൽ ആയും കയറി....
ആരും ഒന്നും സംസാരിച്ചില്ല അമ്മ എന്നെ ചേർത്തു പിടിച്ച് ഇരുന്നു...
ഞാൻ ഒന്ന് കന്നടച്ചപ്പോഴേക്കും മനസ്സിലേക്ക് പലതും കടന്നു വന്നു...
എനിക്ക് അറിയാം ഞാൻ കാരണം അച്ഛൻ്റെ സമൂഹത്തിലെ പേര് സ്ഥാനമാനങ്ങൾ എല്ലാം ഒരിനിമിഷം കൊണ്ട് തകിടം മറിയുന്ന അവസ്ഥവന്ന്.....
മകനെ ഒഴിവാക്കി എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ പിടിച്ചു നിന്നു.....
ഞാൻ മനസിൽപോലും ഇങ്ങനെ ഒരുകാര്യം നിനക്കില്ല എന്ന് അച്ഛനും അമ്മക്കും അറിയാം....
പക്ഷേ കാലങ്ങളായി കുടുംബപരമായി ഉള്ള സൽപേരിൽ ഞാൻ വിള്ളൽ വരുത്തി....
വീട്ടിൽ എത്തി വണ്ടി നിർത്തിയപ്പോൾ ആണ് വീണ്ടും സ്വബോതത്തിലേക്ക് വന്നത്.....
ഞാൻ വീണ്ടും എൻ്റ വീട്ടിലേക്ക് തിരിച്ചു വന്നിരിക്കുന്നു.....
എന്താടാ മിത്തൂ ഇറങ്ങു എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി.....
അപ്പോഴേക്കും അച്ഛൻ വണ്ടിയിൽ നിന്നും ഇറങ്ങി വീടിന് മുൻപിലെ പൈപ്പിൽ നിന്നും കൈ കാലുകൾ കഴുകി പുള്ളിയുടെ ചാരുകസേരയിൽ ഇരിപ്പ് ഉറപ്പിച്ചു...
അളിയനും ചേച്ചിയും ഇറങ്ങി ഞങളെ കാത്തു നിൽക്കുന്നു...
അമ്മ ഇറങ്ങി കൂടെ ഞാനും ..
അമ്മ ചേച്ചിക്ക് ചാവി നീട്ടി കൊണ്ട് പറഞ്ഞു പെണ്ണേ വാതിൽ തുറക്കൂ എന്നിട്ട് വേഗം പോയി മേല് കഴുകി വിളക്ക് വെക്കാൻ നോക്ക്...
അമ്മ എന്നെ കൂട്ടി നടക്കാൻ അകത്തേക്ക് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു
💬 Comments
View all comments