0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 711

അമ്മ നടക്കു ഞാൻ പറമ്പിൽ എല്ലാം ഒന്ന് നടന്നു വരാം....

അന്നേരം അളിയൻ പറഞ്ഞു ..

മിത്തു അളിയാ ഞാനും വരാം...

രാഹുൽ അളിയനെ ഞാൻ ആദ്യമായി ആണ് കാണുന്നത് പോലും പക്ഷേ എൻ്റ ചേച്ചി എന്നെ പറ്റി കൂടുതൽ പറഞ്ഞു കൊടുത്തതിനാൽ ഒരു ക്ലാരിഫികേഷൻ നൽകേണ്ടതില്ല....

അങ്ങിനെ ഞങൾ തെങ്ങും കവുങ്ങും വാഴയും കുരുമുളകും കപ്പയും എല്ലാം നിൽകുന്ന പറമ്പിലൂടെ നടന്നു.....

മിത്തൂ അളിയാ കാര്യങ്ങളെല്ലാം ഇപ്പൊൾ നല്ല രീതിയിൽ ആയില്ലേ...

പിന്നെ സന്ധ്യാ സമയത്ത് കൂടുതൽ ഇവിടെ നടന്നാൽ അച്ഛൻ പ്രശ്നം ഉണ്ടാക്കും...

എൻ്റ അച്ഛൻ മധവമേനോൻ എന്താണ് എന്ന് മരുമകൻ രാഹുൽ വരെ പഠിച്ചു...

അളിയാ ..പിന്നെ നാളെ ആണ് കല്യാണം എന്ന് ഓർമയുണ്ടോ???

ആ...

എന്നാ വായോ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും അച്ഛന് തിരിച്ചു വിളിച്ചു ആവോ...

ഞങൾ അളിയനും അളിയനും വീട്ടിലേക്ക് നടന്നു....

അച്ഛൻ അന്നേരം മുറ്റത്ത് ഉണ്ടായിരുന്നു...

മിത്തൂ ഒരു പ്രശ്നം ഉണ്ട് നാളെ വിവാഹം നടത്താൻ കഴിയില്ല , മറ്റന്നാൾ നടത്താം എന്ന് ഗുരുവായൂരിൽ നിന്ന് വിളിച്ചിരുന്നു....

അതെന്താ അങ്ങനെ...

നമ്മൾ പറഞ്ഞത് അല്ലേ...

നാളെ വിവാഹങ്ങൾ ഇല്ല എന്ന്....

നീ വന്നിട്ട് വേണം മഞ്ജുവിൻ്റ അച്ഛൻ മനോഹരൻ നായരെ വിളിക്കാൻ എന്ന് കരുതി...

പിന്നെ റിസപ്ഷൻ വാനപ്രസ്ഥം ഓഡിറ്റോറിയം ഓക്കേ പറഞ്ഞു...

ഞങളുടെ സംസാരം കേട്ട് അമ്മയും ചേച്ചിയും അങ്ങോട്ട് വന്നു..

ചേച്ചി പറഞ്ഞു എടാ മിത്തൂ മറ്റന്നാൾ ആണെങ്കിൽ മഞ്ജുവിന് നമുക്ക് ഡ്രസ്സ് എല്ലാം എടുത്ത് കൊടുക്കാം അങ്ങിനെ പലതും ചെയ്യാൻ സമയം ഉണ്ട്......

💬 Comments

View all comments