0%

Chapter Title : മഞ്ജു എന്റെ പാതി 2 [RESHMA RAJ]

Author : Reshma Raj Read All Parts 713

സമ്മതിക്കടാ ചേച്ചിടെ മുത്തല്ലെ....

ആ.. ശരി.. അച്ഛാ എന്നാ വിളിച്ചു പറയു..

അങ്ങിനെ അച്ഛൻ വിളിച്ചു സംസാരിച്ചു...

അപ്പൊൾ മറ്റന്നാൾ പുലർച്ചെ അഞ്ച് അഞ്ചര മണി ആകുമ്പോഴേക്കും ഗുരുവായൂർ ക്ഷേത്രത്തിൽ എത്താൻ നിർദ്ദേശം നൽകുകയും ചെയ്തു...

പിന്നെ ഡ്രസ് എടുക്കുന്നതും താലി മാലയും മറ്റും എടുക്കാൻ രാവിലെ മഞ്ജുവിനെ കൂട്ടാൻ വരാം എന്ന് കൂടേ പറഞ്ഞു....

മോനെ നീ കുളിച്ചു വാടാ എന്ന് പറഞ്ഞു അമ്മ ഒരു ടവൽ തന്നു....

ഞാൻ എൻ്റ പഴയ റൂമിലേക്ക് നടന്നു..

ഒന്നും ഒരു മാറ്റം ഇല്ലാതെ റൂമിൽ ഉണ്ട് ബെഡ് ഷീറ്റ് ഇപ്പൊൾ വിളിച്ചത് പോലെ തോന്നി...

ഷെൽഫിൽ എൻ്റ ബുക്ക്സ് മറ്റു സാധനങ്ങൾ എല്ലാം അതുപോലെ തന്നെയാണ് ഇരിക്കുന്നത്...

ചുമരിൽ പിടിപ്പിച്ച മൂന്ന് ഡോർ ഉള്ള അലമാര തുറന്നപ്പോൾ എൻ്റ ഡ്രസ്സുകൾ അതുപോലെ ഇരിക്കുന്നു...

എന്തായാലും ഇനി അതൊന്നും ഉപയോഗിക്കാൻ കഴിയില്ല...

ഞാൻ യൂണിഫോം ഊരി വച്ച് ടവ്വൽ ഉടുത്ത് ബാത്ത്റൂമിൽ കയറി ...

കുളിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ വിളി കേട്ട് .....

മിത്തൂ..

മിത്തൂ...

എന്താ,, ചേച്ചി..

ഡാ ,, മാറ്റി ഇടാൻ ഡ്രസ്സ് ബെഡിൽ വെക്കുന്നുണ്ട്...

ആയിക്കോട്ടെ..

കുളി കഴിഞ്ഞ് അണ്ടർ വിയർ വാഷ് ചെയ്തു റൂമിലേക്ക് വന്നപ്പോൾ മഞ്ജുവിൻ്റെ മൂന്ന് മിസ്സ് കാൾ...

ആദ്യം അണ്ടർ വിയർ ഉണകാൻ ഇട്ടു...

പെട്ടന്നുള്ള യാത്രയിൽ ഒന്നും ഞാൻ എടുത്തിരുന്നില്ല...

ഞാൻ ടവ്വൽ ഊരി കളഞ്ഞു ബെഡ്ഡിൽ ഇരുന്നു മുണ്ട് ഉടുത്ത് കൊണ്ട് മഞ്ജുവിൻ്റെ ഫോണിലേക്ക് ഡയൽ ചെയ്തു...

മഞ്ജു...

മഞ്ജു...

കേൾക്കുന്നില്ലേ..

മിഥുൻ ആണ്..

ഹലോ

💬 Comments

View all comments