Chapter Title : മഞ്ജു എന്റെ പാതി 3 [RESHMA RAJ]
അച്ചാ.. എന്നും ഞാൻ കാഷ്വൽ ആയി മറുപടിയും പറഞ്ഞു...
അന്നേരം പലഹാര ബാഗുകൾ മഞ്ജു അമ്മയെ ഏല്പിച്ചു കഴിഞ്ഞ്..
എന്തിനാ മക്കളെ ഇതെല്ലാം ...
ഇന്ന് അമ്മയുടെ കമൻ്റ്..
ബിന്ദു അവരെ അകത്തേക്ക് കൂട്ടി കൊണ്ടുപോ.. ബാക്കി എല്ലാം അകത്തു പോയിട്ട് പോരെ..
അവര് ഇന്ന് പോകില്ല.. ഇവിടെ ഉണ്ടല്ലോ.. മക്കള് വായോ ഞാൻ കാപ്പി എടുക്കാം...
അങ്ങിനെ ഞാൻ മഞ്ജുവിൻ്റെ വീട്ടിലേക്ക് കയറി..
ഞാനും അച്ഛനും ലിവിംഗ് റൂമിൽ ഇരുന്നു സംസാരിച്ചു..
അളിയൻമാര് എവിടേ പോയി അച്ചാ...
മഹേഷ് വന്നിട്ടില്ല...
മനു റൂമിൽ കിടന്നു ഉറങ്ങുന്നുണ്ട്...
ഞങളുടെ സംസാരത്തിന് ഇടയില് മഞ്ജു മനുവിനെ കൂട്ടി ലിവിംഗ് റൂമിലേക്ക് വന്നു..
ഹാ.. മനൂ അളിയാ.. ഉറക്കം തന്നെ പരിപാടി..
ഞാൻ കൂളായി എല്ലാവരോടും ഇടപെടാൻ ശ്രമിച്ചു തുടങ്ങിയിരുന്നു....
പക്ഷേ എന്നോട് സംസാരിക്കുമ്പോൾ എല്ലാവർക്കും ഒരു മടിയുണ്ട്,, അത് മഞ്ജുവിൻ്റെ അച്ഛനും അമ്മയും പോലും...
ഞാൻ അത് കാര്യമായി എടുക്കുന്നില്ല....
പെട്ടന്ന് സഭവിച്ച കാര്യങ്ങൾ അല്ലേ...
അപ്പോഴാണ് അമ്മ കാപ്പി കഴിക്കാൻ വിളിക്കുന്നത് ...
അങ്ങിനെ ഡൈനിങ് റൂമിലേക്ക് നടന്നു എല്ലാവരും കൂടെ..
കാപ്പി കപ്പ് കേക്ക് , മിക്ചർ, ചിപ്സ് , കുക്കീസ് നിരത്തി വച്ചിരിക്കുന്നു..
ഞാൻ കാപ്പി ഒരു കവിൾ കുടിച്ചു ..
കൊള്ളാം.. നല്ല കാപ്പി..
അമ്മയിൽ നിന്നും ആണ് മഞ്ജുവിന് പാചക കല കിട്ടിയത് എന്ന് തോനുന്നു...
മഞ്ജു ഉണ്ടാക്കുന്ന കാപ്പിയിലും ബെറ്റർ ആണ്...
കാപ്പി കുടി കഴിഞ്ഞപ്പോൾ മഞ്ജു പറഞ്ഞു..
അച്ചാ.. ഞങൾ ആ അപ്പു എട്ടൻ്റ വീട്ടിൽ ഒന്ന് പോയി
💬 Comments
View all comments