Chapter Title : മഞ്ജു [സ്വാസി]
എങ്ങനെ ഞാൻ എന്റെ നന്ദി അറിയിക്കും മോളെ.. നീ ഇല്ലായിരുന്നെങ്കിൽ രണ്ടു ജന്മങ്ങൾ പട്ടിണി കിടന്നു മരിച്ചേനെ....
ജൂലി : പൊന്നുമോളെ സെന്റി അടിക്കാതെ.... ഇത്രയേലും ചെയ്തില്ലേൽ ഞാൻ നിന്റെ സുഹൃത്ത്തായത്തിൽ എന്ത് കാര്യം...
പിന്നെ ഈ ജോലി കിട്ടിയതിൽ നന്ദി പറഞ്ഞെ മതിയാകൂ എന്നാണെങ്കിൽ ഓഫീസിൽ ചെല്ലുമ്പോൾ എന്റെ ഇച്ചായനോട് പറഞ്ഞാൽ മതി.... 10 മണിക്ക് ചെല്ലണം... കൃത്യനിഷ്ഠ ഇച്ചിരി കൂടിയ നസ്രാണിയാ....
മഞ്ജു : തീർച്ചയായും.. നീ കൂടി കാണില്ലേ..?
ജൂലി : അയ്യോടി ഇന്ന് കാണില്ല ഒരു മാമോദിസ ഉണ്ട് ഞാൻ പോയിലെ ശെരിയാകില്ല...
മഞ്ജു : മ്മ്....
ജൂലി :ഒക്കെ ഡീ...
മഞ്ജു വളരെ സന്തോഷത്തോടെ അമ്മായിയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു...
അമ്മായി : എന്താ മോളെ നല്ല സന്തോഷത്തിൽ ആണല്ലോ...
അതെ അമ്മായി എനിക്ക് ജോലി കിട്ടി ആനിവിടെ വന്നിലെ എന്റെ കൂട്ടുകാരി അവളുടെ കടയിലാ...
അമ്മായിക്ക് സന്തോഷമായി... എന്നാ വേഗം ഒരുങ്ങി പോകാൻ നോക്ക് നീ...
ടൗണിലെ ഷോപ്പിന് മുന്നിൽ മഞ്ജു നിന്നു... സന്തോഷത്തോടൊപ്പം അല്പം പരിഭ്രാമത്തോടെ അവൾ ഷോപ്പിലേക്കു കയറി......
അകത്തേക്ക് പോകുംബോൾ എന്തോ ഭയം അവളിലേക്ക് കടന്നു വന്നു...
അകത്തെ കസേരയിൽ ഇരിക്കുന്ന ആൾ ആരെയോ തെറി വിളിക്കുന്നുണ്ടായിരുന്നു...
കയറി വന്നതേ അബദ്ധമായി എന്നവൾ വിചാരിച്ചു.....
മുന്നിൽ ആരോ നിൽക്കുന്നപോലെ തോന്നി അയാൾ സംസാരം അവസാനിപ്പിച്ചു.....
ആരാ......?അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു...
ഞാൻ... മഞ്ജു... ജൂലി... ജോലി....
എന്തോന്നാ പെണ്ണെ നീ പറയുന്നേ.... അവനു മനസിലാകാതെ അവളെ നോക്കി.....
മഞ്ജു അവന്റെ സംസാരത്തിലും നോട്ടത്തിലും
💬 Comments
View all comments