Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]
പോലും ചോദിക്കാതെ അവളോടായി പറഞ്ഞു.....
"ഉം....."
എന്ന് മൂളിയത് അല്ലാതെ ഒരു അക്ഷരം പോലും പറഞ്ഞില്ല.
""ശ്ശേ... ഞാനായിട്ട് എൻ്റെ വില വെറുതെ കളഞ്ഞു..""" എൻ്റെ മനസ്സ് എന്നോടായി പല രീതിയില്‍ പുച്ഛം നൽകി എന്നെ അങ്ങ് ഇല്ലാണ്ടാക്കി കളഞ്ഞു....
ആദ്യമായി ഞാൻ എൻ്റെയും അവളുടെയും മുറി കണ്ടു.
നല്ല വൃത്തി ഒക്കെ ഉണ്ട് പക്ഷെ എൻ്റെ റൂമിൻ്റെ അത്ര ഇല്ല,,,,,,,ഓരോന്ന് മനസ്സിൽ പറഞ്ഞ് njan ബെഡിൽ ഇരുന്നു....... അവള് എന്നോട് എന്തോ പറയാൻ വന്നിട്ട് ഒന്നും മിണ്ടാതെ വാതിൽ അടച്ചിട്ട് പോയി........
ഞാൻ അവളുടെ റൂം നന്നായിട്ട് നോക്കി, ചുമരിൽ ഒക്കെ പലതരം ഫോട്ടോക്ക് ഒപ്പം ഞങളുടെ കല്യാണ ഫോട്ടോ എന്റെ കണ്ണില്‍ പെട്ടു,,....
ഇതൊക്കെ എപ്പോ എടുത്ത്,,,, ഇതിൽ എന്നെ കാണാൻ ഇത്ര ഭംഗിയോ,,,,, കൊള്ളാലോ ഇതിൽ ഞാൻ ഗ്ലാമര്‍ ആണെല്ലോ ,,,, ഇത് എപ്പോ എടുത്ത് ഞാൻ പോലും അറിഞ്ഞില്ലല്ലോ,,,,,,
പെട്ടെന്ന് എന്റെ ഉള്ളിലെ ചെകുത്താന്‍ ശടകുടെന്ന് എഴുനേറ്റ് എന്നെ ഓര്‍മ്മിപ്പിച്ചു```````` നിന്റെ സ്വപ്നം നിന്റെ ആഗ്രഹം എല്ലാം ഇല്ലാതാക്കിയ അവളും ആ ദിവസം........ എൻ്റെ പൊന്നേ ഒന്നും ഓർമിപ്പികല്ലെ എന്നും പറഞ്ഞു ഞാൻ ആ ബെഡിൽ കിടന്ന്......
"""മോനെ ഒന്ന് എണീറ്റെ.. മോനെ...... ആദി.. ..."""
ആരോ എന്നെ തട്ടി വിലിച്ചപ്പോ ആണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത് നോക്കിയത് .....
ഞാൻ ഇത് ഇപ്പോ എവിടെയാ , ഇത് ഏതാ സ്ഥലം, ഒന്നും തന്നെ എനിക്ക് വെക്തം അല്ല..... പൊതുവെ വൈകിട്ട് ഉറങ്ങി രാത്രി എഴുന്നേറ്റാൽ കഞ്ചാവ് അടിച്ച പോലെയെന്നാണ്
💬 Comments
View all comments