Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഒരു ഇളിച്ച ചിരി ചിരിച്ചു... “”” സർ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങൾ ഞങ്ങളെ വെറുതെ തെറ്റിദ്ധരിക്കുന്നതാ.. “”” അജു എന്റെ മുന്നില്‍ കേറി നിന്ന് പറഞ്ഞു... നിന്നോട് ആരെങ്കിലും ചോദിച്ചോഡാ കഴിയവെറീടെ മോനെ...... എന്ന് പറഞ്ഞ് അവനെ അയാൾ പൊതിരെ തല്ലി..... അവന്‍ താഴെ വീണപ്പോള്‍ അയാൾ എന്റെ നേര്‍ക്ക് വീണ്ടും വന്നു... അപ്പോൾ അജു അയാളുടെ കാൽ പിടിച്ചു എന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു പറഞ്ഞു... ഇതൊക്കെ കേട്ടിട്ട് ഞാൻ ഒന്നും മനസിലാകാതെ അന്തം വിട്ടു നിലപാണ്.... അവനെ ചവിട്ടി അയാൾ എന്നെ തല്ലാന്‍ കൈ ഓങ്ങിയപ്പോൾ അവിടെ സി ഐ സർ കേറി വന്നു അയാളെ പിടിച്ചു മാറ്റി.. “”” താന്‍ എന്ത് മണ്ടത്തരം ആണ് ചെയ്യുന്നത്, ഇവന്മാര് നിരപരാധികളാണ്, ആ ട്രെയിനില്‍ ഇവരോടപ്പം ആ റിമാൻഡിൽ ഇറങ്ങിയ സുധി ഉണ്ടായിരുന്നു അവനെ കോഴിക്കോട് നിന്ന് ഏതോ പെണ്ണിനെ കേറി പിടിച്ചതിന് കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. അവനെ ചോദ്യം ചെയ്തതിൽ നിന്ന് അവന്‍ എല്ലാം ഏറ്റ് പറഞ്ഞു... “”” “”””നീ ഇപ്പോൾ സസ്പെൻഷൻ കഴിഞ്ഞു വന്നതേ ഉള്ളു വീണ്ടും ഒന്ന് വേണോ??? “”” “” “” എഡോ രാമചന്ദ്രാ... ഇവരെ details എടുത്ത്, ആ ചെക്കനെ ഒന്ന് ഹോസ്പിറ്റല്‍ ആകി അവരെ എവിടെയാണോ കൊണ്ട് വിടേണ്ടത് അവിടെ എത്തിച്ചേക്ക്.””” സി ഐ കോൺസ്റ്റബിളിനോടായി പറഞ്ഞു... “”” നീ ആ ദേവന്റെ മകന്‍ അല്ലെ, ഇവിടെ സംഭവിച്ചത് നിന്റെ അച്ഛനോട് പറയാന്‍ നിക്കണ്ട, കേട്ടോ ഡാ..... അങ്ങനെ എന്തെങ്കിലും
💬 Comments
View all comments