Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഉണ്ടായാല്‍ നിന്റെ ഈ ചങ്ങാതി പിന്നെ പുറം ലോകം കാണാതെ രീതിയില്‍ ഞങ്ങള്‍ കൊണ്ട് പോകും... ശെരി വിട്ടോ രണ്ടും... “”” ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ തൊട്ട് അടുത്തുള്ള ക്ലിനികിൽ പോയി ഒന്ന് ഡ്രസ് ചെയ്തു, ശേഷം ആ പൊലീസ്കാരന്‍ ഞങ്ങളുടെ സാധനം തിരികെ തന്നു, എവിടാ നിങ്ങളെ കൊണ്ട് വിടേണ്ടത് എന്ന് അയാൾ ചോദിച്ചു, ഞങ്ങള്‍ നേരെ ബസ്സ്റ്റാന്‍ഡിൽ കൊണ്ട് വിടാന്‍ പറഞ്ഞു..
അപ്പോഴേക്കും സമയം രാത്രി എട്ടു മണിയോടെ അടുത്തിരുന്നു... എന്റെ ഫോണ്‍ ഓൺ ചെയ്തപ്പോൾ തന്നെ അച്ഛൻ വിളിച്ചു, “”””നീ എവിടാ ഉള്ളത്.... ഏത് സ്റ്റേഷനില്‍ ആണ് നിങ്ങളെ അവർ കൊണ്ട് പോയത്.... അച്ഛൻ ഭയത്തില്‍ ചോദിച്ചു.. “”””” അപ്പോഴാണ് ഞാൻ ഓര്‍ത്തത് അയാൾ ഞങ്ങളെ മനപ്പൂര്‍വ്വം ഉപദ്രവിക്കാൻ വേണ്ടി വേറെ സ്ഥലത്ത് ആണ് കൊണ്ട് വിട്ടത് എന്ന്... “”” അച്ഛാ ഞങ്ങൾ ഇപ്പൊ കൊയിലാണ്ടി ബസ്റ്റാന്റ് അടുത്ത് ഉണ്ട് അജുവിന് ഒട്ടും വയ്യാ. “”” കൊറച്ച് വെള്ളം അവന് കൊടുത്തപ്പോ അവന്‍ അല്പം തല ഉയര്‍ത്തി നേരെ നിൽക്കാൻ ശ്രമിച്ചു.. അപ്പോൾ തന്നെ എന്റെ അച്ഛന്റെ കാർ വേഗത്തിൽ ഞങ്ങളുടെ മുന്നില്‍ നിർത്തി... “” എന്തെങ്കിലും പറ്റിയോ ഡാ മക്കളെ.... “””കാറിൽ നിന്ന് ചാടി ഇറങ്ങി എന്നെയും അജുവിനെയും വണ്ടിയില്‍ കയറ്റി.... “”” അച്ഛാ ഇവന്റെ അമ്മയും അനിയത്തിയും... “” “”” നിങ്ങള്‍ക്ക് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്ന് പറഞ്ഞു അവരെ ഞാൻ രാജുവിന്റെ കൂടെ പറഞ്ഞു അയച്ചു.... “”” “” “ അവർ ഞങ്ങളെ വെറുതെ വിട്ട് അച്ഛാ...
💬 Comments
View all comments