Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഒരു പാത്രത്തില്‍ കഞ്ഞി ഉണ്ടായിരുന്നു, ഞാൻ എത്ര വേണ്ടന്ന് പറഞ്ഞിട്ടും അമ്മ എന്നെ കൊണ്ട് മുഴുവന്‍ കുടിപ്പിച്ചു..... അതിനു ശേഷം എന്റെ അരികില്‍ വന്നു ഇരുന്ന് നീര് വന്ന മുഖം നോക്കി വീണ്ടും കരഞ്ഞു..... വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ എന്റെ ചേച്ചിമാരും ഓടിയെത്തി അന്ന് രാത്രി മൊത്തം വീട്ടില്‍ കരച്ചില്‍ ആയിരുന്നു..... അവരുടെ കുട്ടികൾ ഉറങ്ങുക ആയിരുന്നു,.. എന്റെ എല്ലാ ചേച്ചിമാരും അവരുടെ വീടും ങ്ങളുടെ വീടിന്റെ അടുത്ത് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചത് കൊണ്ട് അച്ഛന്‍ എല്ലാവർക്കും 5 KM ഉള്ളില്‍ തന്നെ വീട് വെക്കാന്‍ തുടങ്ങി, അതിൽ , പണി കഴിഞ്ഞത് ഒരാളുടെ മാത്രം ആണ്..... ബാകി പണി എപ്പോഴും നടക്കുന്നു.... (രേവതിയും രേണുകയും ഇരട്ട സഹോദരിമാര്‍ ആണ്). ഷാഹിദ് ഇക്ക ഇപ്പൊ ബിസിനസ്സ് ആവശ്യത്തിന് പുറത്ത് പോയത് കൊണ്ട് രേവതി രാത്രി എന്റെ കൂടെ കിടക്കാന്‍ വാശി പിടിച്ചു.. രേണുകയുടെ ഭർത്താവ് സിദ്ധാര്‍ത്ഥന്‍ ട്രിവാന്‍ഡ്രം ആയതിനാൽ അവളും എന്റെ കൂടെ കിടക്കും മെന്ന് വാശി പിടിച്ചു.... ഇവരുടെ അഞ്ച്, ആറ് പ്രായം ഉള്ള കുട്ടികള്‍ പാർവതിയുടെ കൂടെ കിടത്തുവാൻ അവർ ആവശ്യപ്പെട്ടു , പാർവതി അത് തന്റെ ഭർത്താവിനെ ഏല്പിച്ചു കൂടെ 4 വയസ്സുള്ള അവളുടെ കുഞ്ഞിനെയും,,,, അങ്ങനെ അമ്മ വന്നു നോക്കുമ്പോ മൂന്ന് പെങ്ങന്മാരുടെ കൂടെ നടുക്ക് ഞാൻ കിടക്കുകയായിരുന്നു....
“”” “മൂന്നും ഡോക്ടർസ് ആണ് ഒന്നിനും ഒരു വിവിരം ഇല്ലെന്ന് വെച്ചാ..എന്താ ചെയ്യാ...... ന്‍റ കൃഷ്ണാ ... “”” അമ്മ എല്ലാരേയും പുറത്താക്കി എന്നെ സ്വസ്ഥമായി മുടിയില്‍ തഴുകി
💬 Comments
View all comments