Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ഉറക്കി.... പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്റെ ശരീരം മൊത്തം വേദന എടുത്തു..... മൂന്ന് സഹോദരിമാരും ഇന്ന് ഓഫ് എടുത്ത് എന്നെ നോക്കി..... എന്റെ കോലം കണ്ട് ഇടയ്ക്കിടെ അവന്മാരുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നിട്ട് ഞാൻ അവരെ കളിയാക്കാനും മറന്നില്ല..... അപ്പോഴാണ് എന്റെ വീടിന്റെ അടുത്തുള്ള ഒരു സ്ത്രീ വന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു ,”” “”നിന്റെ മോന്‍ ഇത്രമാത്രം മോശം ആയല്ലോ ലക്ഷ്മി, ഒരു കുട്ടിയെ കേറി പിടിക്കാന്ന് വെച്ചാ.... “” “” എന്റെ മുഖം മാറുന്നത് കണ്ട പാർവതി നേരെ അടുക്കളയില്‍ പോയിട്ട് അവരോട് പറഞ്ഞു “”” ദേ പരദൂഷണവും തള്ളെ എന്റെ അനിയനെ പറ്റീ വല്ല ഇല്ലാത്ത കാര്യങ്ങളും പറഞ്ഞാല്‍ ഈ കത്തി എടുത്ത് നിങ്ങളുടെ നാക്ക് ഞാൻ മുറുക്കും.. “””” അവൾ കത്തി എടുക്കുന്നത് കണ്ടിട്ട് അവർ പെട്ടെന്ന് സ്ഥലം കാലിയാക്കി.. ബോര്‍ അടിച്ചപ്പോൾ ഞാൻ എന്റെ ഫോൺ എടുത്ത് നോക്കി അപ്പോൾ എന്റെ കോളേജ് ഗ്രൂപ് മുതല്‍ എല്ലാ ഗ്രൂപ്പില്‍ ഒരേ മെസേജ് കണ്ടു എന്നെ തല്ലുന്ന ഒരു വീഡിയോ ദൃശ്യങ്ങളും കൂടെ ഒരു ശബ്ദം രേഖയും ആണ് ആ മെസേജ്, അതിൽ പറയണത് ഞാൻ കേറി പിടിച്ചെന്നും എന്റെ അച്ഛന്റെ പണത്തിന്റെയും സ്വാധീനം ചെലുത്തി എന്നെ വെറുതെ വിട്ടു എന്നാണ്.. അത് കൂടെ കേട്ടപ്പോൾ ഞാൻ വല്ലാണ്ട് ഷോക് ആയി പോയി... ഇത് കേട്ടുകൊണ്ട് വന്ന എന്റെ അമ്മ പൊട്ടി കരഞ്ഞു.... എനിക്ക് അതിന് ശേഷം നിരവധി കോള് വന്നു ഒന്ന് എന്റെ കോളേജ് തന്നെ
💬 Comments
View all comments