Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
എനിക്ക് ഈ വീടും ഈ മുറിയും അറിയില്ല... എന്റെ ശബ്ദം പുറത്ത് വരാൻ എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു..... അവസാനം ഞാൻ ആദ്യമായി ഉച്ചരിച്ച പദം. അത് തന്നെ എന്റെ നാവ് വീണ്ടും ഉരുവിട്ടു അമ്മേ..... അമ്മെ....... പെട്ടെന്ന് എവിടെ നിന്നോ ആരൊക്കെ ഓടി വരുന്നതും എന്റെ റൂമിന്റെ ഡോറിന്റെ അരികില്‍ കുറെ നിഴല്‍ ഞാൻ കണ്ടു....... ആ വാതില്‍ തുറക്കുന്നത് ഞാൻ ശ്രദ്ധയോടെ നോക്കി..... ഡോര്‍ തുറന്ന് മുതൽ ആ വരുന്ന ആളുടെ മുഖം മറക്കുന്ന തരത്തിൽ ഒരു ബ്രൈറ്റ് ആയ വെളിച്ചം പടർന്നു... ഞാൻ ഒന്നൂടെ അയാളെ നോക്കി അത് എന്റെ രേണുവും അവളുടെ ഭർത്താവ് സിദ്ധാര്‍ത്ഥ ഏട്ടനും കൂടിയാണ്...... ഞാൻ അവളെ ചേച്ചീ എന്ന് ഉച്ചത്തില്‍ വിളിച്ചു...... അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു...... എത്ര നേരം എന്ന് എനിക്ക് അറിയില്ല എന്നാലും അവൾ അവളുടെ സങ്കടം തീരുന്നത് വരെ കരഞ്ഞു... എന്തോ എനിക്ക് അപ്പൊ ഒരു തുള്ളി കണ്ണുനീര്‍ പോലും വന്നില്ല.... “””ചേച്ചി ഞാൻ ഇത് എവിടെയാണ്........... അവൾ ഒന്നും മിണ്ടിയില്ല..... ഞാൻ വീണ്ടും ചോദിച്ചു രേണു പറ നമ്മള്‍ ഇപ്പൊ എവിടെ ആണ്, അമ്മ എവിടെ. അച്ഛൻ, പാറു, രേവതി എല്ലാരും എവിടെ..... “””” “” “”” അത് മോനെ..... നമ്മള്‍ ഇപ്പോൾ റഷ്യയില്‍ ആണ് അവള്‍ ഭയം മൂലം പറയണത് വാക്കുകള്‍ മുറിഞ്ഞു പോവുന്നു...... “””” “”” ഏട്ടാ ചേച്ചി എന്ത് തമാശയാണ് പറയുന്നത്.... സത്യം പറ നമ്മള്‍ എവിടെയാണ് ഇപ്പോൾ??? “”” “” “അത്
💬 Comments
View all comments