Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
ആദി നിനക്ക് ഇന്നത്തെ ദിവസം ഓര്‍മ ഉണ്ടോ.... ഇന്ന് നിന്റെ ജന്മദിനം ആണ്... നിനക്ക് ഇപ്പോൾ 24 വയസ്സ് ആയി.... “”” “ “”” എല്ലാരും കൂടി എന്നെ പഠിക്കുകയാണോ.... മര്യാദയ്ക്ക് സത്യം പറ..... ഞാൻ എവിടെ അജു എവിടെ,, രാജു എവിടെ..... ഇന്നലെ രാത്രി അച്ഛന്റെ ഒപ്പം പോലീസ് സ്റ്റേഷനിൽ നിന്ന് വന്നത് ഓര്‍മയുണ്ട്.. രാത്രി എന്റെ അസുഖം കൂടിയോ... ചേച്ചി പറ... “”” “””” അത്............. പിന്നെ.......... . നമ്മള്‍................. ഇവിടെ വന്നിട്ട് 6 മാസം ആവുന്നു.... ആ രാത്രിക്ക് ശേഷം നിനക്ക് ചെറിയ ഒരു അപകടം സംഭവിച്ചു..... “”” ഒരു നെടുവീര്‍പ്പോടെ പറഞു.. “”””അതിന് ശേഷം നീ കോമയില്‍ ആയിരുന്നു. ഈ കഴിഞ്ഞ് 10 മാസം ആയിട്ട് നീ ഇതേ കിടപ്പിലാണ്, ഇന്നാണ് നീ ഒന്ന് കണ്ണ് തുറന്നു കണ്ടത്, നിന്നെ ഒരിക്കലും ജീവിതത്തില്‍ തിരികെ കൊണ്ട് വരാൻ പറ്റില്ല എന്ന് എന്റെ എല്ലാ സുഹൃത്തുക്കളും പറഞ്ഞു..... പക്ഷെ ഞങ്ങളും നിന്റെ ഏട്ടനും ഒക്കെ വിശ്വസാ.... എന്റെ കുട്ടി തിരിച്ച് വരും....... “”” “”””എന്റെ കൃഷ്ണാ..... എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ ഒരു പാട് ഒരു പാട് നന്ദി...... “”” ഏട്ടാ അമ്മയെ വിളിച്ചിട്ട് കിട്ടിയോ.???? “”” രേണൂ...... എവിടെ ഇപ്പൊ നട്ട പാതിരാ ആയിട്ടുണ്ടാവും നമ്മള്‍ ഇപ്പൊ വിളിച്ചാല്‍ അമ്മേ പേടിച്ച് പോകും, ഞാൻ ഷാഹിദിനെ വിളിച്ച് പറയാം അവന്‍ കാര്യങ്ങളെല്ലാം എല്ലാരോടും പറയും... “”” ഏതൊക്കെ കേട്ട് എന്റെ റിലേ പോയി......’’ എന്റെ ജീവിതത്തിലെ 10 മാസം....’’”. “”” ചേച്ചീ
💬 Comments
View all comments