0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

ഒക്കെ വീഡിയോ കോളിലൂടെ പറഞ്ഞു, പക്ഷേ എല്ലാവരുടെ മുഖത്ത് ഒരു തെളിച്ചം കണ്ടില്ല... കുറ്റബോധം ആവും പാവങ്ങൾ........ അമ്മ ഇപ്പൊൾ നാട്ടിലേക്ക് വരാൻ ദിവസവും പറയും... ചേച്ചി സമ്മതിക്കില്ല... അവിടെ വന്നാല്‍ ഞാൻ വീണ്ടും പഴേ പോലെ ആവുമെന്ന് അവള്‍ക്ക് ഒരു പേടി ഉണ്ട്... അവളും അളിയനും ഇവിടെ ഒരു ഹോസ്പിറ്റല്‍ ആണ് വർക്ക് ചെയ്യുന്നത്.... രാത്രി ചേച്ചിയും പകല്‍ അളിയനും ആണ് എന്റെ കൂടെ.... എന്റെ ചികിത്സക്ക് വേണ്ടി മാത്രം ആണ് രണ്ട് പേരും ഇവിടെ വന്നത് പോലും... പിന്നെ വെറുതെ ഇരുന്നു സമയം പോകണ്ട എന്ന പേരില്‍ ജോലിക്ക് കേറി.... അച്ഛൻ എന്നെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്തോ മൂപ്പര്‍ ഒരു ആഘാതം പോലെ എന്നെ ഫേസ് ചെയ്യാൻ...... അരുണ്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ഇവിടെ 1 ആഴ്ച വന്നിരുന്നു, അവന്റെ മക്കള്‍ എന്നെ ചെറിയച്ചാ... എന്ന് വിളിച്ച് ഒരേ ബഹളം ആയിരുന്നു ഏട്ടത്തി ചേച്ചിയെ പോലെ വാവിട്ടു കരച്ചില്‍ ആയിരുന്നു,,,, കൊറേ കാലത്തിനു ശേഷം കണ്ടത് കൊണ്ട്‌ അരുണ്‍ 7 ദിവസവും എന്റെ കൂടെ എന്നെ കെട്ടിച്ച് ഒപ്പം ഉറങ്ങുവായിരുന്നൂ.. അവസാനം പോകുവാൻ നേരം ഞാൻ ആദ്യമായി അവന്‍ കരയുന്നത് കണ്ടു.... അതും എന്നെ വാരി പുണര്‍ന്ന് കൊണ്ട്‌... കണ്ടുനിന്ന എല്ലാരും കൂടി കരഞ്ഞു അപ്പോള്‍.. എന്തുകൊണ്ടോ എനിക്ക് ഒരു തുള്ളി കണ്ണുനീര്‍ പോലും വന്നില്ല... അത് ഞാൻ ചേച്ചിയോട് ചോദിച്ചപ്പോ. അവൾ എല്ലാം പഴയത് പോലെ ആവാന്‍ ഇനിയും സമയം എടുക്കും എന്നായിരുന്നു അവളുടെ മറുപടി ..... അങ്ങനെ 2

💬 Comments

View all comments