Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
മാസത്തിന് ശേഷം ഞങ്ങൾ എല്ലാവരും റഷ്യ വിട്ട് നാട്ടിലേക്ക് മടങ്ങി. ദുബൈ വഴി ആണ് പോയത് അവിടെ പാർവതിയും ഞങ്ങളുടെ കൂടെ വന്നു അവള്‍ക്ക് എന്നെ കാണാന്‍ തിടുക്കം ആയത് കൊണ്ട് അവളും അവളുടെ ഹസ്സ് ഒരു ആഴ്ച മുന്നേ തന്നെ ദുബൈ എത്തി,,,,,,,, ഇപ്പോ ഞങ്ങളുടെ കൂടെ ഒരുമിച്ച് നാട്ടിലേക്ക് അവളും വരുന്നുണ്ട്... രേണുവിന്റെ കുഞ്ഞ് അമ്മയുടെ കൂടെ ആണ് അവള്‍ക്ക് സ്കൂൾ ഉള്ളത് കൊണ്ട് അവളെ നാട്ടില്‍ നിർത്തിയിട്ടാണ് എന്റെ ചികിത്സക്ക് അവൾ റഷ്യയിലേക്ക് പുറപ്പെട്ടത്......
സമയം പുലര്‍ച്ചെ മൂന്ന് മണി...... ആദിയെയും കാത്തു വിമാനത്താവളത്തില്‍ നില്‍ക്കുകയാണ് ദേവനും ലക്ഷ്മിയും കൂടെ ഷാഹിദിക്കയും രേവതിയും അവരുടെ കാറുമായിട്ടാണ് വന്നത്... “””എന്താ അച്ഛാ അവർ ഇത്രയും ലേറ്റ് ആവുന്നത് “ “”” അത് മോളെ അവര്‍ക്ക് അവരുടെ ബാഗ് കിട്ടാൻ സമയം എടുത്ത് കാണും..... “”” അമ്മക്ക് കുടിക്കാന്‍ ചായയോ വെള്ളമോ വേണോ??? “”””വേണ്ട മോനെ എനിക്ക് എന്റെ മോനെ ഒന്ന് കണ്ടാ മതി “”” “”””ലക്ഷ്മി...... നീ ഒന്ന് നോക്കിയേ അതാരാ വരുന്നത്....... “”” “” “” കൂട്ട...... അമ്മേടെ പൊന്നേ......... “” ലക്ഷ്മീ ഓടിപ്പോയി അവനെ കെട്ടിപിടിച്ചു ദേഹത്ത് എല്ലാം ഉമ്മകൾ കൊണ്ട് മൂടി... കാറിൽ കയറുന്നത് വരെ എന്നെ എന്റെ അമ്മ മുറുകെ പിടിച്ചിരുന്നു ഇനി എന്നെ എങ്ങോട്ടും വിടില്ല എന്ന മട്ടില്‍..... “” “എന്റെ ലക്ഷ്മി അവനെ നീ ഒന്ന് വിട് അവന്‍ ഒന്ന് സ്വസ്ഥമായി ഇരിക്കട്ടെ...... “”” “””ദേ മനുഷ്യ എത്ര നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എന്റെ കുട്ടിയെ
💬 Comments
View all comments