Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]
അങ്ങനെ തീരുമാനിച്ചത്...... “”” അതും പറഞ്ഞു അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ച് ആര്‍ത്തു കരഞ്ഞു.... ഞങ്ങളെ കണ്ടിട്ട് എന്റെ വീട്ടുകാരും അവന്റെ അമ്മയും കൂടെ കരഞ്ഞു........ “””എന്റെ ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ എനിക്ക് അത് മതി...............”” എന്നെയും കൂട്ടി അവൾ വീട്ടില്‍ കയറി എനിക്ക് കഴിക്കാൻ വേണ്ടി അവൾ പലതും ഉണ്ടാക്കി കൊണ്ട് വന്നു.... അന്ന് രാത്രി വൈകിയാണ് ഞാൻ അവിടുന്ന് എന്റെ വീട്ടില്‍ വന്നത്..... വന്നത് മുതൽ എനിക്ക് എന്തോ ഒരു ആശ്വാസം പോലെ തോന്നി..... അതിന്റെ ശേഷം ഞാൻ പിന്നെ വണ്ടി ഞാൻ ഓടിച്ചിട്ടില്ല... ഡ്രൈവിങ് സീറ്റ് ഇരുന്നാല്‍ എന്റെ കൈ വിറകും, തല ചുറ്റും കണ്ണില്‍ ഇരുട്ട് കേറും.. ഞാൻ പിന്നെ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.....
അങനെ ഇരിക്കെ ഒരു ദിവസം അച്ഛൻ എന്നോട് വീട്ടില്‍ ചടഞ്ഞ് ഇരിക്കണ്ട നമുക്ക് ഒരു കല്യാണത്തിന് പോകാം.....ഞാൻ വരുന്നില്ല എന്ന് പറഞ്ഞിട്ടും അച്ഛൻ എന്നെ നിര്‍ബന്ധം പൂര്‍വ്വം കൂടെ കൂട്ടി ......... അന്ന് ഞങ്ങൾ വീട്ടില്‍ നിന്ന് തിരിച്ചത് മുതൽ എന്റെ മനസ്സ് എന്നോട് തുടരെ തുടരെ പറഞ്ഞുകൊണ്ടിരുന്നു എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു...... ഞാൻ ആ തെണ്ടിയുടെ വാക്കിന് ഇപ്പൊ വല്യ കാര്യം കൊടുക്കാറില്ല..... അമ്മയുടെ സന്തോഷം അതാണ് എനിക്ക് ഇപ്പൊ വലുത് എന്ന നിലയില്‍ ഞാൻ അവരുടെ കൂടെ പോയി...... ഇന്ന് അച്ഛന്റെ കാര്യപ്പെട്ട സുഹൃത്തിന്റെ മകളുടെ വിവാഹമാണ് ഏതോ അമ്പലത്തില്‍ വെച്ചാണ് താലികെട്ട്..... കൊറേ നാളുകള്‍ക്ക് ശേഷം ഒരു കല്യാണം കൂടാം എന്ന് ഞാനും വിചാരിച്ചു.... അവിടെ
💬 Comments
View all comments