0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 3 [Zoro]

Author : Zoro Read All Parts 1.6K

പിടിച്ചു എന്ന് പറഞ്ഞ ആ രണ്ടു പെണ്‍കുട്ടികളെയും ഞാൻ അവിടെ കണ്ടു..... അത് എന്റെ സമനില തെറ്റിക്കുന്നത് പോലെയായി. എനിക്ക് തല ചുറ്റണ പോലെ തോന്നി.... ഞാൻ ആ മരത്തിന്റെ അവിടെ വീണ്ടും പോയിരുന്നു...... ഇനി താലികെട്ടിക്കോ.... പൂജാരി പറഞ്ഞു... മേളം തുടങ്ങി..... നിര്‍ത്തുക...... ഈ കല്യാണ നിര്‍ത്തുക... എല്ലാവരും തിരിഞ്ഞു നോക്കി... ഒരു സ്ത്രീയും കുട്ടിയും പിന്നെ കുറച്ച് പോലീസ് അധികാരികളും കല്യാണ വേദിയില്‍ പോയിട്ട് വരന്റെ കൈ പിടിച്ചു ഇപ്രകാരം പറഞ്ഞു... ഈ നില്‍ക്കുന്ന അര്‍ജുന്‍ ഒരു തട്ടിപ്പ് കാരനാണ് ഇവന്‍ വലിയ കുടുംബത്തിൽ പിറന്ന സ്ത്രീകളെ സ്നേഹം നടിച്ച് അവരുടെ പണം കൈക്കലാക്കി മുങ്ങുന്ന ഒരു പിടികിട്ടാ പുള്ളിയാണ്.. ഈ കുട്ടി ഇവന്റെ പിടിയില്‍ പെട്ട് രക്ഷപ്പെട്ടത് കൊണ്ട്‌ മാത്രം ഇവനെ ഇങനെ ഞങ്ങൾക്ക് പിടിക്കാൻ പറ്റീ. നിങ്ങൾ എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം...അവൾ അപ്പോൾ തന്നെ അവന്റെ കരണത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു...... . ശേഷം അവനെ അവര്‍ കൈക്ക് വിലങ്ങു വെച്ച് കൊണ്ട്‌ പോയി........

അപ്പൊ അവളുടെയും അവളുടെ കൂടെ ഉള്ളവരുടെയും മുഖമാണ് ഞാൻ നോക്കിയത്.... ആ നിമിഷം ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരുന്നു ....... അവളുടെ കുടുംബക്കാര്‍ വരന്റെ വീട്ടുകാരെ മര്‍ദ്ദിച്ച് അവിടെ പിന്നെ ഒരു ബഹളം തന്നെ സംഭവിച്ചു.... എല്ലാം കണ്ട് ഞാൻ ചിരിച്ച് ഊപാട് ഇളകി... എന്നെ അപ്പോൾ ആ കിളവൻ തന്റെ പ്രവാചനം ശരിയായി എന്ന ഗാമയിൽ എന്നെ നോക്കി ചിരിച്ചു.... ആരാന്റെ അമ്മക്ക് പ്രാന്ത് വരുമ്പോ കാണാന്‍ നല്ല ചേലാ....

💬 Comments

View all comments