0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

ജോലി ചെയ്യുകയായിരുന്നൂ..... അങ്ങനെ താന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയ മകനെ തന്റെ കൈ കൊണ്ട് തന്നെ അവസാന ചിന്തയ്ക്ക് തീ കൊള്ളി വെക്കേണ്ടി വന്നല്ലോ എന്നാ കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം കൊള്ളി വെച്ച ഉടനെ അയാൾബോധരഹിതനായി.......

ആളി കത്തുന്ന തീയില്‍ നിർ വികാരമായി രാജു തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു..... എന്റെ ഉള്ളില്‍ അന്ന് പ്രതികാര ദാഹം ഉടലെടുത്തു......

അജുവും ആദിയും കൂടെ അന്ന് അവനെ ഒരു പ്രശ്നത്തിന് പോകാൻ അനുവദിച്ചില്ലായിരുന്നു......... അതേ അജു ഇന്ന് ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കിയ അവന്‍,, തന്റെ പ്രിയ സുഹൃത്തുക്കൾ ഈ ഗതി വരുത്തിയ ആ 7 പേര്‌ അവന്‍ ഒരിക്കലും മറക്കില്ല.. അവന്റെ അതേ വേദന അവര്‍ക്കും നല്‍കണം എന്ന ചിന്ത മാത്രമാണ് അവന്റെ ഉള്ളില്‍ അപ്പോൾ......

അജുവിന്റെ... എല്ലാ മരണാനന്തര ചടങ്ങുകള്‍ തീർന്നു കഴിഞ്ഞാൽ അവരെ തേടി പോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം..........അതിനായി അവന്‍ ആദ്യം തിരഞ്ഞത് ആ വീഡിയോ ആണ്... അതിൽ ആദിയുടെ മുഖം മാസ്ക് ഉള്ളത് കൊണ്ട് മനസ്സിലാവില്ല അവനെ അറിയാവുന്നവർ ഒഴികെ..... വിഡിയോ എടുത്തത് തന്റെ നാട്ടില്‍ ഉള്ളതും അവന്റെ കോളേജ് ഉള്ളതും ആയ ആരോ ആണ്.... കാരണം അതിന്റെ കൂടെ പുറത്ത്‌ വന്ന ഓഡിയോ പറയുന്ന ആൾക്ക് ആദീനയും അജുവിനോടം എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ അവന് തോന്നി.... അതുകൊണ്ട്‌ ആണ് അവരെ അവന്‍ കൃത്യമായി എടുത്ത് പറഞ്ഞത്...... പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ആണ് രാജു ശ്രദ്ധിച്ചത് അവരെ തല്ലുന്ന സല്‍മാന്‍ മാത്രം ശെരിക്കും കാണാന്‍ സാധിക്കുന്നുള്ളൂ... ബാക്കി

💬 Comments

View all comments