Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
ഉള്ളവരുടെ മുഖ ബ്ലെര്‍ ആയിരുന്നു..... അവന്റെ അന്വേഷണം ഇവർ രണ്ട് പേരില്‍ നിന്ന് ആരംഭിച്ചു........
അധ്യായം – 5 രേണുവിന്റെ വിശ്വാസം....
നീണ്ട 15 ദിവസത്തിന് ശേഷം ആദിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.... അവരുടെ എല്ലാവരുടെ മുഖത്ത് അന്നേരമാണ് അല്‍പം തെളിച്ചം വന്നത്....... അവന്റെ 3 സഹോദരങ്ങളും അവനെ പൊന്ന് പോല ശുശ്രൂഷിച്ചൂ..... അങ്ങനെ നാല് മാസം കടന്ന് പോയി അവന്റെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല...... അവന്‍ ഇനി ഉണരുകയില്ലെന്ന് അവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു... അവനെ മരിക്കാം വിടൂ എന്ന് വരെ പലരും പറഞ്ഞു..... അതിൽ ഒന്നും അവന്റെ കുടുംബം തളര്‍ന്നില്ല.....
അങ്ങനെ ഇരിക്കെ ഒരു ദിവസം അരുണ്‍ ഒരു ഗംഭീര വാര്‍ത്തയുമായി നാട്ടിലേക്ക് വിളിച്ചു......
ഹലോ അച്ഛാ...... “”””
മോനെ അരുണ്‍.... സുഖമാണോടാ...... കുട്ടികൾ ഒക്കെ എന്ത് ചെയ്യുന്നു........ “”” “”
അച്ഛാ...... അച്ഛൻ ഫോൺ ഒന്ന് സ്പീക്കര്‍ ഇട്ടെ...... എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാന്‍ ഉണ്ട്... “”””””
ദേവന്‍ അപ്പോൾ തന്റെ ഭാര്യയും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചു....
ഏട്ടാ എന്താ കാര്യം ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്...... “””
അച്ഛാ അമ്മാ..... ആദിയുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം????
ഞങ്ങൾക്ക് ജീവൻ ഉള്ള കാലം വരെ അവനെ ഞങ്ങൾ നോക്കും..... “””” ലക്ഷ്മി കണ്ണീരോടെ പറഞ്ഞു
ഞാൻ അത് അല്ല ഉദ്ദേശിച്ചത്....... നിങ്ങൾ അവനെ വേറെ വല്ല ചികില്‍സയും നോക്കാൻ പ്ലാന്‍ ഉണ്ടോ....... എല്ലാ കാലവും അവനെ അങ്ങനെ കിടക്കാനാണോ നിങ്ങളുടെ ആഗ്രഹം....... “”””
💬 Comments
View all comments