Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
അതൊക്കെ ഡീലാക്കിക്കെള്ളാം... ഇപ്പൊ ആ പാർക്ക് വരെ നമ്മുക്ക് ഇവിടെയുള്ള ഫേമസ് പാർക്കിലേക്ക് പോകാം....... “””
നീ ആ ബസ് കണ്ടോ അതിൽ പോകാം... അത് മോസ്കോ മൈൻ ടൗണിൽ എത്തിക്കും.... വാ “”””””
അവൾ അവനെയും കൂട്ടി സി 55 എന്ന നീല കളർ ബസ്സില്‍ കയറി.....
ദാ നീ ഇവിടെ ഇരിക്ക്... ഇതിലൂടെ നോക്കിയാൽ നിനക്ക് മോസ്കോ നഗരം ചുറ്റി കാണാന്‍ പറ്റും...”””””.. അവൾ അവനെ ഒരു വിന്‍ഡോ സീറ്റില്‍ ഇരിപ്പിച്ചു.....
ആദി ആ കാഴ്ചകള്‍ ഒക്കെ ഒരു കുട്ടിയെ പോലെ ആസ്വദിക്കുകയാണ്...... പല ഷോപ്പുകളും.... സ്തൂപം..... പൂക്കള്‍......ആളുകൾ...... പിന്നെ മഞ്ഞില്‍ കൂടി കളിക്കുന്ന കുട്ടികളെയും......
ആദി വാ ഇറങ്ങേണ്ട സ്ഥലം എത്തി...... അവനെ അവൾ നിൽക്കാൻ സഹായിച്ചു... അവന്റെ കൈ തന്റെ കൈകളില്‍ സുരക്ഷിതമാക്കി അവൾ പടികള്‍ സൂക്ഷിച്ചു ഇറങ്ങി....
ഹൈ മിസ്സിസ് സിദ്ധാര്‍ത്ഥ.....നിങ്ങൾ.... ഇന്ന് ഓഫാണോ..??
ഹേ ഫാദര്‍ സാം..... ഗുഡ് മോണിംഗ്... ഞാൻ ഇന്ന് ഇവന്റെ കൂടെ കൂടാമെന്ന് കരുതി.... ഒത്തിരി നാളായി ഇങ്ങനെ ഇവന്റെ കൂടെ നടന്നിട്ട്.....
അത് എന്തായാലും നന്നായി... ഞാൻ ഇവനെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നൂ.... നിനക്ക് ഞാൻ ആരാണെന്നു മനസ്സിലായോ..... എനിക്ക് നേരെ ഷേക് ഹാന്‍ഡ് തന്നിട്ട് അയാൾ ചോദിച്ചു....
ഹാ.. ചേച്ചി പറഞ്ഞിരുന്നു എന്നെ ചികിത്സിച്ച് ഭേദമാക്കിയത് നിങ്ങള്‍ ആയിരുന്നു..... “””
അതില്‍ ഞങ്ങൾക്ക് വലിയ പങ്ക് ഒന്നും ഇല്ല.... എല്ലാം മോന്റെ മനസ്സാനിധ്യം കൊണ്ട് മാത്രമാണ് സംഭവിച്ചത്.... ഞങ്ങള്‍ ഒരു നിമിത്തം ആയെന്നു മാത്രം........ മോളെ നിങ്ങള്‍ക്ക് വേണമെങ്കിൽ ഇനി ഇവിടെ
💬 Comments
View all comments