0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.8K

നില്‍ക്കാം..... ഈ ചികിത്സക്ക് ഒരു പണം പോലും തരേണ്ട..... ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം മാത്രം മതി....... ഞങ്ങളുടെ ഗവ തന്നെ ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല..... ഒരു അഭയാര്‍ത്ഥി ആയത് കൊണ്ട്‌ മാത്രം പല ആനുകൂല്യങ്ങളും ങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നില്ല..... അതൊക്കെ പോട്ടെ മോന്‍ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.... “””

ഇല്ല ഫാദര്‍ ഞാൻ ഇപ്പൊ ഓക്കേയാണ്.... “”””

ഫാദര്‍ ഞങ്ങള്‍ ഇനി രണ്ടു മാസം കൂടി ഇവിടെ ഉണ്ടാകും... നിങ്ങളുടെ പണം എത്രയാണ് പറഞ്ഞാല്‍...... “””””

നിങ്ങളെ ഇവിടെ നിര്‍ബന്ധിച്ചു നിര്‍ത്താന്‍ എനിക്ക് അവകാശം ഇല്ല..... നിങ്ങൾ പോവുകയാണെങ്കില്‍ 40000 ഡോളർ മാത്രം മതി.... ഈ തുക ഞങ്ങൾക്ക് സുഖിക്കാൻ അല്ല ഇവിടുത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിക്കണാണ്..... എനിക്ക് ആ ബസ്സില്‍ പോകണം നിങ്ങളുടെ യാത്ര നടക്കട്ടെ.... ബൈ “”” “(അയാൾ യാത്ര പറഞ്ഞു പോയി)

ചേച്ചീക് ഇവിടെ നിൽക്കാൻ നല്ല താല്‍പര്യം ഉള്ളത് പോലെ..... “””.

എടാ നീ ഇവിടുത്തെ കുട്ടികളുടെ അവസ്ഥ കണ്ടാല്‍ നിനക്ക് ഞാൻ ചിന്തിക്കുന്നത് മനസിലാവൂ..... പോഷകാഹാരക്കുറവ് മൂലവും വാക്സിനേഷൻ കുറവ് കൊണ്ടും പലർക്കും പല രോഗങ്ങളും ഉണ്ട്... ഇവർ രണ്ടാം ലോക മഹായുദ്ധക്കാലത്ത് റഷ്യയെ സഹായിച്ചു.. അതിന്റെ ഭാഗമായി ഇവര്‍ക്ക്‌ ഭൂമി റഷ്യന്‍ സോവിയറ്റ് യൂണിയന്‍ അന്ന് നല്‍കി... പില്‍ക്കാലത്ത് അതിന്റെ പേരില്‍ ഇവിടെ ഒരു കലഹം തന്നെ നടന്നു... ഈ വിവരം പുറം ലോകം അറിയാതെ.. ഇവർ ഇന്നും ഒരു രഹസ്യമായി കൊണ്ട്‌ നടക്കുന്നു....

അപ്പൊ പിന്നെ അവര്‍ക്ക് അവരുടെ നാട്ടില്‍ തിരിച്ച് പോയാല്‍ പോരെ..... “””

💬 Comments

View all comments