0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

വിളിച്ചപ്പോ...... അവന്‍ മറുതലക്ക് നിന്ന് കരയുകയാണ്.... ദേവന് അവന്റെ പ്രവൃത്തിയില്‍ ഒരു പേടി തോന്നി....

രാജു എന്ത്..... പറ്റീ.... നീ കരയാതെ..... അജു...അവന്‍ ഒക്കെ അല്ലെ......????

അജു നമ്മളെ വിട്ട് പോയി..... അവന്‍ ശ്വാസം ഒന്ന് വലിച്ചിട്ട് പറഞ്ഞു... വീണ്ടും അതേ കരച്ചില്‍...

ദേവന്‍ ഇത് കേട്ടേ ഉടനെ തന്നെ എവിടെയാണോ നിന്നത് അവിടെ തറയില്‍ കൈ രണ്ടും തലക്ക് കൊടുത്തു ഇരുന്നു പോയി.......

ചേട്ടാ ദേവന്‍ ചേട്ടാ....... ഫോണിൽ നിന്നും രാജു വീണ്ടും വിളിക്കുന്നത് കേട്ട് അയാൾ ഫോൺ ചെവിയില്‍ പിടിച്ചു......

ആദി അവന് ഇപ്പൊ.... ശ്വാസം വരാതെ അവന്‍ വീണ്ടും പറഞ്ഞു...... എങ്ങനെ ഉണ്ട്?? ഇപ്പോഴും ഐ സി യു വില്‍ ആണ്‌ ഇത്‌ വരെ ബോധം വന്നിട്ടില്ല....അവനെ നമുക്ക് തിരിച്ച് കൂട്ടുമോ എന്ന് അറിയില്ല മോനെ.. എന്നും പറഞ്ഞു ദേവന്‍ കരഞ്ഞു....... രാജു വിനു അപ്പോൾ 8 അവന്റെ ശബ്ദം പുറത്ത്‌ വന്നില്ല... ഒന്ന് ഉറക്കെ കരയാന്‍ അവന്റെ നാവ് അവനെ അനുവദിച്ചില്ല.......

ഇത്രയും കാലം കൂടെ നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം ആരും ഇല്ലാതായാല്‍ ആ മനുഷ്യന് അവന്റെ മാനസിക നില തെറ്റി പോകും..... രാജുവിനെ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാൻ പരമാവധി സമാധാനിപ്പിച്ചു.......

ദേവന്‍ കണ്ണ് തുടച്ച് ഈ വിവരങ്ങൾ എല്ലാം ഷാഹിദ് അറിയിച്ചു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാൻ അയാൾ അവനെ ഏല്പിച്ചു.......

രാജു വണ്ടി പാര്‍ക്ക് ചെയ്ത നേരെ പോയത് അവിടെ അത്യാഹിത വിഭാഗത്തില്‍ ആണ് അവിടുന്ന് ആരെയാണ് ഇവിടെ കൊണ്ട്‌ വന്നത് എന്ന് മനസിലായി ആദിയുടെ ചേച്ചിമാരെ

💬 Comments

View all comments