0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Author : Zoro Read All Parts 1.7K

അറിയിക്കുകയാണ് അവന്റെ ലക്ഷ്യം.... പക്ഷേ അവിടെ എത്തിയപ്പോ പോലീസ് അവനോട് പറഞ്ഞു..... താന്‍ ആരാണ്.. ഇതിന്റെ അകത്തുള്ള ആളെ നിനക്ക് അറിയാമോ... എന്നും പറഞ്ഞു അജുവിന്റെ ഒരു മാലയും ഇടി വളയും അവന് കാണിച്ച് കൊടുത്തു.....

അതേ സാറേ ഇത് എന്‍റെ സുഹൃത്തിന്‍റെതാണ്........ അവന്‍ ഇപ്പോൾ എങ്ങനെയുണ്ട്???

അപ്പോൾ അവിടെ ഒരു ഡോക്ടർ വന്നു അയാൾ പോലീസിനോട് പറയണത് അവന്‍ കേട്ടു... അമിതമായ വെള്ളം ശ്വാസകോശത്തില്‍ പ്രവേശിച്ചത് കൊണ്ടും... തലക്ക് ഗുരുതരമായി പരിക്കേറ്റ് കൊണ്ടും അയാളെ ഞങ്ങള്‍ക്ക് രക്ഷിക്കാൻ ആയില്ല...

രാജു പിന്നെ ഒന്നും കേട്ടില്ല... അവന്റെ മുന്നില്‍ നിന്ന് എല്ലാം കലങ്ങി മറിയുന്ന പോലെ അവന് തോന്നി..... നടക്കുമ്പോ അവന്‍ അവിടെ ഇവിടെ തട്ടി വീഴാനും പോയി... പോലീസ് അവനെ നേരെ ഇരുത്തി അവന്റെ ഡീറ്റയിൽസ് ചോദിച്ചറിഞ്ഞു.... നാളെ രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ട്‌ പോകാൻ അവനോട് പറഞ്ഞു.... പിന്നെ പോകാൻ നേരത്ത്... അവനോട് അവർ ഇങ്ങനെ ചോദിച്ചു..... ദൃക്‌സാക്ഷികള്‍ പറയുന്നത് ഇത് മനപ്പൂര്‍വ്വം വരുത്തിയ അപകടം ആണ്.. തന്റെ സുഹൃത്തുക്കള്‍ സ്വയം മരിക്കാൻ ആണ് പോയത് എന്നാണ് പ്രാഥമിക നിഗമനം... തന്നെ ഞങ്ങൾ പിന്നീട്‌ വിളിച്ചോളാം......... അവരുടെ കാര്യം കഴിഞ്ഞപ്പോ അവർ പോയി..... ശേഷം ഒരു ബെഡിൽ വെള്ള പുതപ്പിച്ച് അജുവിനെ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട്‌ പോയി.... രാജു അവന്റെ പ്രിയ സുഹൃത്തിനെ ഒന്ന് കണ്ടു... അവന്റെ മുഖത്ത് ചുടു ചുംബനം നല്‍കി...... (അവന്റെ ശരീരം മൊത്തം മരവിച്ചു പോയിട്ട് ഉണ്ടായിരുന്നു ചുണ്ടിലെ തൊലി ഒക്കെ പറിഞ്ഞു വരുന്നു)

💬 Comments

View all comments