Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]
ബോഡി സൂക്ഷിക്കാന്‍ അവർ കൊണ്ട് പോകുന്നത് രാജു അവിടെ ഒരു ചുമരും ചാരി ഇരുന്നു നോക്കി കണ്ടു..... പിന്നീട് വൈകുന്നേരം അവന്‍ കണ്ണ് തുറക്കുമ്പോള്‍ അവിടെ അജു വീട്ടുകാരെ പോലീസ് അറിയിച്ചിട്ടുണ്ടായിരുന്നു.... അജുവിന്റെ അമ്മ മോര്‍ച്ചറി യുടെ നേരെ ഓടി പോകുന്നത് രാജു കണ്ടു..... അവന്‍ അവരുടെ നേര്‍ക്ക് പിറകെ ഓടി..... മോര്‍ച്ചറിയുടെ മുന്നില്‍ വെച്ച് അവരെ തടഞ്ഞു...
അവന്‍ പോയി അമ്മേ..... എന്നും പറഞ്ഞു അവരെ അവന്‍ ചേര്‍ത്തു പിടിച്ചു.... അവന്റെ നെഞ്ചില്‍ കിടന്നു അവർ ഉറക്കെ കരഞ്ഞു.... രാജുവിന്റെ പുറകിലായി അജുവിന്റെ സഹോദരിയും ഉണ്ടായിരുന്നു... അവൾ അവിടെ നിലത്ത് ഇരുന്നു പുലമ്പി കൊണ്ടിരുന്നു.... ഞാൻ കാരണമാണ് എന്റെ ചേട്ടൻ ഇങ്ങനെ ചെയതത് ഞാൻ മാത്രം കാരണക്കാരി...... അവളുടെ പിന്നാലായി തന്റെ കണ്ണ് തുടച്ച് കൊണ്ട് അജുവിന്റെ കാമുകി ങ്ങളുടെ നേരെ നടന്നു
(അവളുടെ അമ്മയെ അവിടെ ഡോക്ടറെ കാണിക്കാന്‍ വന്നതായിരുന്നു, അപ്പോഴാണ് രാജു അജുവിനെ ചുംബിക്കുന്ന ദൃശ്യം അവൾ കാണുന്നത്,..... തന്‍റെ കൂടെ ജീവിതകാലം ജീവിക്കേണ്ട ഒരാൾ തന്റെ തെറ്റിധാരണ കാരണം ഈ ഭൂമിയില്‍ നിന്ന് എന്നന്നേക്കുമായി വിടപറഞ്ഞു.... എന്ന് അവൾ നിസ്സഹായാവസ്ഥയിൽ നോക്കി നില്‍ക്കേണ്ടി നിന്നു..... അവനോട് ഞാൻ ഒന്ന് സംസാരിച്ചിരുന്നെങ്കി ഇതൊന്നും സംഭവിക്കില്ലായിരുന്നു.... എന്ന് സ്വയം പറയാനേ അവള്‍ക്ക് ആ നിമിഷം പറ്റിയുള്ളൂ...... കൈ കാലുകൾ തളരുന്നത് പോകുന്നത് അവൾ അറിയുമായിരുന്നില്ല....അമ്മയുടെ മടിയില്‍ കണ്ണീരോടെ അവൾ കിടന്നു..... മകളുടെ പെട്ടെന്നുള്ള ഈ അവസ്ഥ കണ്ട് അവളുടെ അമ്മ ആകെ വല്ലാതായി...... അവളെ നെഞ്ചില്‍ കിടന്നവൾ ഉറക്കെ നിലവിളിച്ചു കൊണ്ട് കരഞ്ഞു.... ചുറ്റും
💬 Comments
View all comments