0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2K

നീ വാതിൽ അടിച്ചോ…ഞാന് ഇവനെ കൊണ്ടകിയിട്ട് വരാം..””””””

ഞാൻ വീടിൻ്റെ മുന്നിൽ വണ്ടി ഇറങ്ങി അവനോടു പോയെക്കാൻ പറഞ്ഞു…… ആരും കാണാതെ പമ്മി പമ്മി…. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി……. നേരെ അടുക്കള ഭാഗത്ത് പോയി…. എന്തോ ഭാഗ്യത്തിന് വീട്ടിൽ എല്ലാ ലൈറ്റും അണച്ചിരുന്നു.... ഞാൻ അടുക്കളയിൽ നുന്നും രേണുവിൻ്റെ ഫോണില് വിളിച്ചു….

ഹലോ…. രേണു….. ഞാൻ അടുക്കളയിൽ ഉണ്ട്…. പ്ലീസ് വാതിൽ തുറക്ക്….”””””” ഞാൻ വേഗം ഫോൺ കട്ട് ചെയ്തു..

അൽപം കഴിഞ്ഞ് അടുക്കളയിൽ വെട്ടം തെളിഞ്ഞു…. ഡോര് തുറന്നത് അമ്മ ആയിരുന്നൂ… അമ്മയുടെ പിന്നിൽ പിടിക്കപെട്ടവളെ പോലെ രേണുവും ……

അമ്മയുടെ മുഖം കണ്ടിട്ട് എന്നെ അടിച്ചു കൂട്ടി അടുപ്പിലിട്ട് കത്തിക്കുമെന്ന് എനിക്ക് തോന്നി…… ഞാൻ എൻ്റെ പതിനാറാമത്തെ അടവ് പുറത്തെടുത്തു അമ്മെ എന്നെ അനുഗ്രഹിക്കണം…. എന്നും പറഞ്ഞു ഞാൻ നേരേ അമ്മയുടെ കാലിൽ വീണു……

ഞാൻ ഇപ്പൊൾ വീഴും കാല് വിടടാ……ചെക്കാ…””””

അമ്മ എന്നോട് ക്ഷമിച്ചു എന്ന് പറയാതെ ഞാൻ വിടില്ല..””””””

എടാ ഞാൻ നിന്നോട് വിടാനാ പറഞ്ഞത്…”””””

എന്നെ കൊന്നാലും ഞാൻ വിടില്ല….”””””””

എന്നാ ഞാൻ നിന്നോട് ക്ഷണിച്ചിരിക്കുന്നു..”””””

ഉറപ്പാണോ…വിശ്വസിക്കാമോ..””””

അതേ …. നീ എഴുന്നേൽക്ക്…”””””

ഞാൻ പുഞ്ചിരിച്ച് കൊണ്ട് എണീറ്റു….. പെട്ടെന്നു അമ്മ എൻ്റെ ചെവിക്ക് പിടി മുറുക്കി…..

ഏറ്റവും ഇളയത് അല്ലേ… എന്നും കരുതി ലാളിച്ച് വളർത്തിയത് കൊണ്ട നീ ഈ കുരുത്തക്കേട് കാണിക്കുന്നത്… ഒരുത്തിയെ കേട്ടുകൊണ്ട് വന്നെന്നു വല്ല ബോധവും ഉണ്ടോ ചെറുക്കാ…നിനക്ക്…. ആ രാജു അവൻ ഇങ്ങു വരെട്ടെ കാണിച്ച് കൊടുക്കുന്നുണ്ട് അവനു……”””””” ഊ……അമ്മേ…വേദനിക്കുന്നു…പിടി

💬 Comments

View all comments