0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Author : Zoro Read All Parts 2.1K

വീട്ടിലേക്കു വാ…””””” പാർവതി ഫോണിൽ കരഞ്ഞു കൊണ്ടാണ് പറയുന്നത്

ഞാൻ ഞെട്ടി ഉണർന്നു…. എന്താ….. പാറു.. എന്ത് പറ്റി…”””” ഞാൻ ബേജേരായി ചോയിച്ചു

എടാ അമ്മക്ക് നെഞ്ച് വേദന വന്നു…. ഇപ്പോ ഞങൾ ഹോസ്പിറ്റൽ ആണ്…. സർജറി വേണമെന്ന് തോന്നുന്നു…. എനിക് പേടിയാകുന്നു…. ഇവിടെ അച്ചനും നിൻ്റെ അളിയന്മാരും ഇല്ല അവര് കൊൽക്കത്തയിൽ തടി വാങ്ങാൻ പോയേക്കുവാ… ഞാനും മഞ്ജുവും മാത്രം ഉള്ളൂ…. രേണുവിന് ഇന്ന് നൈറ്റ് ശിഫ്റ്റാ…. രേവതി ഇപ്പൊൾ കോഴിക്കോട് ആണ്… അവളും വരുന്നുണ്ട് … എനിക്ക് ഒറ്റക്ക് പേടിയാകുന്നു…. “””””

നീ പേടിക്കാതെ ഞാൻ പെട്ടെന്നു വരാം….”””””” ഞാൻ ഫോൺ വെച്ചു

ഞാൻ നേരെ സിദ്ധാർഥ് ഏട്ടനെ വിളിച്ചു…പുള്ളീ എന്നെയും കൊണ്ട് നേരെ റെയിൽേസ്റ്റേഷനിൽ വിട്ടു…പുള്ളി എൻ്റെ കൂടെ വന്നില്ല….. ഇന്ന് പുള്ളിക്ക് രണ്ട് പേരുടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാൻ ഉണ്ടായിരിന്നു…. അത്കൊണ്ട് പുള്ളി എന്നെ മത്രം പറഞ്ഞുവിട്ടു…. ട്രെയിൻ മാഹി എത്താൻ 10 മണിക്കൂർ എടുത്തു…അത് എനിക്ക് 10 കൊല്ലം പോലെ തോന്നി…വരുന്ന സമയത്ത് ഒക്കെ പാറുവിനെ വിളിച്ച് കര്യങ്ങൾ അറിയുന്നുണ്ടായിരുന്നു……. ഞാൻ വൈകിട്ട് 3.30 ആയപ്പോൾ വീട്ടിൽ വന്നു…. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ മഞ്ജു ചെടിക്ക് വെള്ളം ഒഴിക്കുന്നു… എന്നേ കണ്ടതും അവള് സന്തോഷത്തോടെ അകത്തേക്ക് ഓടി… അത് എന്നേ വല്ലാതെ അതിശയപ്പിച്ചു….. ഞാൻ പോർച്ചിൽ നോക്കിയപ്പോ അച്ചൻ്റെ കാർ അവിടെ ഉണ്ടായിരുന്നു…. ഞാൻ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ടേബിളിന് ചുറ്റും നിന്ന് എൻ്റെ അച്ഛൻ അമ്മ.. പാറു…രേവതി…ഷാഹിദ് എല്ലാവരും എന്നെ നോക്കി ചിരിച്ചു….

💬 Comments

View all comments