0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.7K

അവനെ സഹായിക്കുകയും തൻ്റെ ഉറ്റവരെയും ഉടയവരെയും അവൻ്റെത് കൂടിയാണ് എന്ന് പറഞ്ഞു അവന് ഒരു കുടുംബത്തെ കൊടുത്തു ……. അതും പോരാഞ്ഞിട്ട് അവൻ സ്വന്തം കാലിൽ നിൽക്കാൻ പണം എറിഞ്ഞ് ഒരു ഹോട്ടൽ അവൻ്റെ പേരിൽ ആകി കൊടുത്തു…… ഇന്ന് ഇവിടെ ഇങ്ങനെ മരം പോലെ നിൽക്കുന്നത് ആ ഉള്ളവരുടെ ഔദാര്യം കൊണ്ടാണ്…… ദയവ് ചെയ്തു ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം……. നിങ്ങളെ പോലെ പത്രാസും സമ്പാദ്യം ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല….. ഇക്കാ എന്ന് വിളിക്കാൻ രണ്ടു പെങ്ങന്മാരും ഉമ്മാ എന്ന് വിളിക്കാൻ ഒരു സ്ത്രീയും ഉള്ള ഒരു പാവപെട്ട ചെറുപ്പകാരൻ….. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്……”””””””””” ഞാൻ എൻ്റെ വേദനകൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു…

അവള് എൻ്റെ മുന്നിൽ നിന്നും കരഞ്ഞു….. എൻ്റെ കാല് വന്ന് പിടിക്കാൻ നോക്കി ഞാൻ ഒഴിഞ്ഞുമാറി നിന്നു….

കരഞ്ഞോ എത്ര വേണമെങ്കിലും കരഞ്ഞോ….. ഇതിലും ഉറക്കെ നെഞ്ച് പൊട്ടി ഞാൻ നിങ്ങളുടെ മുന്നിൽ കരഞ്ഞിട്ടുണ്ട് അന്നൊന്നും ആരെയും കണ്ടിട്ടില്ല……എന്നെ സമാധാനിപ്പിക്കാനും ഞാൻ പറയുന്നത് കേൾക്കാനും………എന്നെ വിശ്വസിക്കാനും…… ഞാൻ…….. “”””””””” എന്നെ മൊത്തം പറയുന്നതിന് മുൻപേ

ആദി….. മതിയാക്ക്….. നിർത്ത് ……ഞാൻ നിന്നോട് എന്ത് പറഞ്ഞാലും നീ അത് വിശ്വസിക്കില്ല…… നിനക്ക് ഇല്ലെങ്കിലും എനിക് നിന്നോട് ഇപ്പോഴും സ്നേഹമുണ്ട്…. നീ പോയതിൽ പിന്നെ നമ്മുടെ വീട് ഒരു നരകം പോലെയാണ്…… ആർക്കും ഒരു സന്തോഷമോ ചിരയോ കളിയോ ഇല്ല…. എപ്പോഴും ഒരു മൂഗത….. കുട്ടികൾക്ക് ഒന്നും ഇപ്പൊൾ വീട്ടിൽ നിൽക്കുന്നത് ഇഷ്ടമല്ല…. അവർ പുതിയ വീട്ടിലേക്ക് മാറുവാൻ പറയുവാ….. അമ്മയ്ക്ക് പണ്ടത്തെ

💬 Comments

View all comments