Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
പോലെ , ഉഷാറൊന്നും ഇല്ല…… ആകെ അച്ഛൻ മാത്രമേ ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുന്നുളൂ……. എനിക്ക് ആ വീട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ നാളെ തിരുവനന്തപുരം പോകുവാ….. വീട് പണി തീരുന്നത് അവരെ ഞാനും മോളും അവിടെ സിദ്ധാർഥ് ഏട്ടൻ്റെ കൂടെ നിൽക്കുവാ….. എനിക് വയ്യ അവിടെ ഒരു ജീവനില്ലാത്ത വസ്തുവിനെ പോലെ നിൽക്കാൻ….. ആരെങ്കിലും ഒന്ന് ചിരിക്കുന്നത് മാസത്തിൽ ഒരിക്കൽ മഞ്ജു വരുമ്പോ മാത്രമാണു….. “””””””” അവള് കണ്ണ് തുടച്ച് കൊണ്ട് എന്നെ ദയനീയമായി നോക്കി….. ഇതൊക്കെ കേട്ടിട്ടും ഒരു കൂസലും കൂടാതെ ഞാൻ അവളെ നോക്കി നിൽക്കുന്നു… ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ…””””””””” കൈ കെട്ടി ഞാൻ ചോദിച്ചു
നീ എൻ്റെ കൂടപിറപ്പ് ആയത് കൊണ്ട്…. എനിക്കും ഇതിലൊക്കെ ഒരു പങ്ക് ഉളളത് കൊണ്ട്!!!!!…..എടാ…. നിന്നെ ഇനി ഒരിക്കലും കാണില്ലെന്നാണ് ഞാൻ കരുതിയത്…… ഇത്രയും കാലമായിട്ടും ഞങൾ ജീവിച്ച് ഇരിപുണ്ടോ ചത്തോ എന്ന് പോലും നീ അന്വേഷിച്ചിട്ടില്ലലോ……. നീ പോയതിൽ പിന്നെ രാജു ആ വഴിക്ക് വന്നിട്ടില്ല…. നിന്നെ തേടി ഞാൻ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല… കാണാൻ പോയാലും അവൻ എന്നെ കാണാതെ വീട് വിട്ട് പോകും… അവസാനം അവനെ തേടി പിടിച്ച് അവൻ്റെ കയ്യും കാലും പിടിച്ചിട്ടാണ് നിൻ്റെ ഈ ഹോട്ടലിൻ്റെ അഡ്രസ്സ് അവൻ പറഞ്ഞത് ……… ഞാൻ വന്നിട്ടും നീ എന്തെ എന്നെ ഒന്ന് ചേച്ചിയെന്ന് വിളികാതത്….. അത്രത്തോളം വെരുത്തോ എന്നെ….”””””””
ഞാൻ ആദ്യമേ പറഞ്ഞില്ലേ എനിക്ക് ആരോടും ഒരു വിരോധവും വെറുപ്പുമില്ല….. ദയുചെയ്ത് നിങ്ങൽ നിങ്ങളുടെ വഴിക്ക്
💬 Comments
View all comments