0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 2.8K

നിന്നുമാത്രമാണ്….. എന്താണെന്നു അറിയില്ല അവൻ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്…. അവളുമായി എനിക്ക് ബന്ധപ്പെടാനുള്ള അവസാനത്തെ വള്ളിയാണ് അവൻ…. … ഞാൻ അവനെ വിളിച്ചു എൻ്റെ പോക്കും മറ്റും പറഞ്ഞു…. അവസാനമായി അവളെ കണ്ട് യാത്ര പറയാൻ ഒരു അവസരം ഉണ്ടാകിതരാൻ അവനോട് ഞാൻ അപേക്ഷിച്ചു….. അവൻ പറ്റുന്നത് പോലെ ചെയ്യാമെന്ന് എനിക് വാക്ക് തന്നു… അങ്ങനെ ഞാൻ പോവുന്നതിൻ്റെ പിറ്റെ ദിവസം ഒരു കോഫീ ഷോപ്പിൽ അവൻ്റെ ഗേൾ ഫ്രണ്ടിനെ പരിചയപ്പെടണം എന്ന കള്ള കാരണം പറഞ്ഞ് അവൻ അവളെ അവിടെ എത്തിച്ചു…. കോഫീ ഷോപ്പിൽ എത്തിയ ശേഷം അവൻ എന്നെ വിളിച്ചു…

ഹലോ ആദി ഏട്ടാ… ഞങൾ 5ാമത്തെ ടേബിളിൽ ഉണ്ട് കേട്ടോ… വേഗം വാ…..”””

ഞാൻ പുറത്ത് ഉണ്ട്… നീ ഇങ്ങോട്ട് വാ…””””” അവൻ പുറത്ത് വന്നു..

നോക്ക് ഞാൻ കുറെ കഷ്ടപ്പെട്ടാണ് ചേച്ചിയെ ഇവിടെ എത്തിച്ചത് .. ഇതിൻ്റെ പേരിൽ അവള് എന്നെ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല… “”””””

താങ്ക്സ് ഡാ… നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല ..””””””

നന്ദി ഒക്കെ പിന്നെ ഏട്ടൻ ആദ്യം അങ്ങോട്ട് ചെല്ല്…””””” ഞാൻ എൻ്റെ ധൈര്യം മൊത്തം സംഘടിപ്പിച്ചു അവളുടെ അടുത്തേക്ക് പോയി… എന്നിട്ട് അവളുടെ ഒപ്പോസിട്ട് ഇരുന്നു… ഹായ് മഞ്ജു….”””””” ഞാൻ അവളെ വിളിച്ചു…. എന്നെ കണ്ടതും അവള് ഞെട്ടി അവിടെ നിന്നും എഴുനേൽക്കാൻ തുനിഞ്ഞു….. ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു…

നോക്ക് മഞ്ജു…. ഞാൻ നിന്നെ ശല്യപ്പെടുത്താനേ… ഉപ്രദ്രവിക്കനോ വന്നതല്ല…. എനിക്ക് തന്നോട് കുറച് കാര്യം പറയാനുണ്ട്

💬 Comments

View all comments