Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അത് കഴിഞ്ഞാൽ…. നമ്മള് പിന്നെ ഒരിക്കലും കാണില്ല അത് എൻ്റെ വാക്കാണ്…””””
എൻ്റെ കയ്യിൽ നിന്ന് വിടൂ എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ താൽപര്യമില്ല…. നിങ്ങളെ കാണുന്നത് പോലും എനിക് വെറുപ്പാണ്…””””” ഞാൻ അവളുടെ കൈ വിട്ടു…
സോറി….. എനിക്ക് അറിയാം നിനക്ക് എന്നെ കാണുന്നത് അറപ്പും വെറുപ്പുമാണെന്… ഞാൻ അധികം സമയം എടുക്കില്ല … പ്ലീസ് ഒരു അഞ്ച് മിനിറ്റ്…. ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ.. നിനക്ക് സ്വീകരിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം…. നിൻ്റെ ഇഷ്ടം…. പക്ഷെ എനിക്ക് പറയാനുള്ളത് കേൾക്കാൻ തനിക് കുറച് ക്ഷമ വേണം….. പ്ലീസ് നീ ഒന്ന് ഇരിക്ക്…””””” അവള് ഇരുന്നു…
എനിക്ക് സമയമില്ല പെട്ടെന്നു എന്താണെന്നു വെച്ചാ പറ…””””” അവള് ഒട്ടും താൽപര്യമില്ലാതെ ഇരുന്നു….
ഞാൻ നാളെ ഈ ഇവിടം വിട്ട് എന്നേക്കുമായി പോവുകയാണ്…. ചൈനയിൽ എനിക് ഒരു ജോലി റെഡിയായിട്ടുണ്ട്…. ഇനി ഇങ്ങോട്ടു ഒരു തിരിച്ച് വരവ് ഉണ്ടായെന്നു വരില്ല…. എനിക്ക് ഇപ്പൊൾ തന്നോട് പണ്ടത്തെ പോലെ ദേഷ്യമോ… വാശിയേ ഇല്ല… ഇവിടെ വന്നത് നിന്നോട് ഞാൻ ചെയ്തതിനു ക്ഷമ ചോദിക്കുനാണ്…. അത് ഒന്നിനും പരിഹാരം അല്ലെന്ന് എനിക്ക് അറിയാം എങ്കിലും എൻ്റെ ഒരു മനസമാദനതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു…. ഞാൻ നിന്നോട് ചെയ്ത എല്ലാറ്റിനും നിന്നെ വേദനിപ്പിച്ചതിനും കരയിച്ചതിനും ഞാൻ മാപ്പ് അപേക്ഷിക്കുന്നു നീ എന്നോടു പെറുക്കണം……പിന്നെ അത് കൂടാതെ എനിക്ക് നിന്നോട് ഒരു അപേക്ഷയുണ്ട്…. എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്ത് എൻ്റെ അമ്മ എന്നെ കുറിച്ച് നിന്നോട് വല്ലതും പറഞ്ഞിട്ടുണ്ടാവും….. അതൊന്നും നീ കാര്യമാകണ്ട…….. എന്നോടുള്ള ദേഷ്യത്തിൻ്റെ
💬 Comments
View all comments