Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
നോക്കിയപ്പോൾ മുന്നിൽ രാജു അവൻ്റെ ബുള്ളറ്റ് വട്ടം വെച്ചിരിക്കുന്നു……. അവൻ എന്നെ വണ്ടിയിൽ നിന്നും ഇറക്കി മറ്റുള്ളവരെ ഒരു ഹോട്ടലിൽ കൊണ്ടു പോയി ഭക്ഷണം വാങ്ങി കൊടുക്കാൻ അഷറഫിനെ പറഞ്ഞു വിട്ടു…. ഞാൻ അവൻ്റെ പുറകിൽ കയറി ഇരുന്നു… തിക്കോടി എന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ഉള്ളിലോട്ട മാറി നിൽക്കുന്ന ഒരു പൂട്ടി കിടക്കുന്ന ഗോഡൗണിൽ അവൻ എന്നെ ഇറക്കി…. കുറച് മാറി നിന്ന് ആരോടോ വീഡിയോ കോൾ ചെയ്യുതു ഗോഡൗണിൽ ഉള്ളിലേക്ക് കയറുന്നത് ഞാൻ കണ്ടു……
ഇത്ര നേരം ആയിട്ടും ഷഫാന എന്നെ വിളിക്കാത്തത് എനിക് ഇരി അൽഭുതമായി തോന്നി….. എന്നെ അവൻ ആഗ്യം കാണിച്ചു ഉള്ളിലെക് വരാൻ പറഞ്ഞൂ …. ഞാൻ ഉള്ളിൽ കയറിയപ്പോൾ അവിടെ 8 കസേര ഉണ്ടായിരുന്നു അതിൽ 7 യിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂ…. അതിൽ 2 പെണ്ണും നാല് ആണും എന്ന് എനിക്ക് അവരുടെ വസ്ത്രങ്ങൾ കൊണ്ടു മസ്സിലായി… അവരുടേ എല്ലാവരുടെയും മുഖം ഒരു കരുത്ത തുണി കൊണ്ട് മൂടിയിരുന്നു കൈകൾ പിറകിൽ കെട്ടിയിരുന്നു….. നടുവിലത്തെ കസേരയിൽ മാത്രം ആരും ഇല്ലായിരുന്നു….. .. എൻ്റെ കടയിലെ റഫീഖയും മജീഡിക്കയും രണ്ടു ബംഗാളികളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…. രാജു അവൻ്റെ ഫോൺ ഒരു ട്രൈപോർഡിൽ വെച്ച് എൻ്റെ അടുത്ത വന്നു….
എടാ ഇവരൊക്കെ ആരാ….. റഫീക്ക് ഒക്കെ ഇവിടെ എന്ത് ചെയ്യുന്നു…”””” ഞാൻ അവനെ നോക്കി ഒരു ആശ്ചര്യത്തോടെ ചോദിച്ചു…. ഇതൊക്കെ നിനക്ക് വേണ്ടപ്പെട്ട ആളുകളാണ്….. നിൻ്റെ ഭാഗ്യം കൊണ്ട് നീ പോകുന്നതിനു മുൻപ് തന്നെ ഇവരെ എനിക്ക് കിട്ടി…..
💬 Comments
View all comments