Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു അത് എസ് ഐ വൈശനവിന് കൈ മാറി …. കൂടെ ഉള്ളവരോട് പോകൊള്ളാൻ അവൻ പറഞ്ഞു…..
വീട്ടിലേക്കു തിരിച്ച വണ്ടിയിൽ പോവുമ്പോൾ അവൻ്റെ എതിർ ദിശയിൽ വന്ന ഒരു കാറിൽ നിന്നും കൈ കാട്ടി ആരോ അവനെ ആരോ വിളിച്ചു….. കാർ കുറച് മുന്നോട്ട് പോയി നിന്നു…. രാജു വണ്ടി വളച്ച് അങ്ങോട്ടു പോയി…. വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഡോര് തുറന്ന് മഞ്ജു കരഞ്ഞ് കൊണ്ട് പുറത്ത് വന്നു അവളുടെ കൂടെ ഷരണും ഉണ്ടായിരുന്നു……
രാജു ഏട്ടാ….. എനിക്ക് ഇപ്പൊ തന്നെ ആദിയെ കാണണം….. എവിടെയാണ് ആദി ഉളളത്…”””””” കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മഞ്ജു രാജുവിൻ്റെ ഷർട്ടിൽ പിടിച്ച് ചോദിച്ചു…..
അവര് എയർപോർട്ടിലേക്ക് തിരിച്ചിട്ട് അരമണിക്കൂർ ആയി…. നീ എന്തെ കോൾ കട്ട് ചെയ്തു…. നീ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവനെ ഇവിടെ പിടിച്ച് നിർത്തുമായിരുന്നൂ….. …… ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല…… വേഗം വണ്ടിയിൽ കയറൂ…. ശരണെ എയർപോർട്ടിലേക്ക് വിടടാ….””””””
രാജു മുന്നിലും മഞ്ജു പുറകിലാണ് ഇരുന്നത് ….. അവള് ആദി അവൾക് നൽകിയ ബുക്ക് നെഞ്ചോട് ചേർത്തു പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു…… അവള് അങ്ങനെ തന്നെ തുടർന്ന്..
ഞാൻ എല്ലാം കേട്ടു….. സുഷമയുടെ വായിൽ നിന്നും ഞാൻ എല്ലാം കേട്ടു…. എന്നാലും അവള് എന്നോട് ഈ ചതി ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രദീക്ഷിച്ചിരുന്നില്ല….. അവരുടേ ഒക്കെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്ന് ഞാൻ അറിയാൻ വൈകി……. ആ ദേഷ്യത്തിൽ ഞാൻ എൻ്റെ ഫോൺ എറിഞ്ഞ് പൊളിച്ചു…. അത് കൊണ്ടാണു കോൾ കട്ട് ആയത്…..
💬 Comments
View all comments