0%
Chapter 1

മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro | Read All Parts | 👁 126 |

Kadal Thedum Nadhiyay Unai Thedi Nadhi Vendra Podhum Nan Yean Inge Vanam Yavum Megham Kadhal Thoovum Katril Kooda Kadhal Vasam Veesum……….(Nenjin Ezhuth… https://youtu.be/gSH9Hl6PxEQ?si=Yo0uU2NmSFkv-F6P ) മഞ്ജു…. നീ ഇവിടെ കിടക്കുവാണോ….. എഴുന്നേൽക്കാൻ നോക്ക് പുറത്ത് ആദിയുടെ കർമ്മങ്ങൾ നടക്കുവാൻ സമയമായി…””””””” ഞാൻ വരുന്നില്ല ചേച്ചി…. എൻ്റെ ഏട്ടൻ മരിച്ചിട്ടില്ല… എൻ്റെ ആദി ഏട്ടൻ എന്നെ കാണാൻവരും എനിക്ക് ഉറപ്പാണ്…”””” മോളെ എനിക് നിൻ്റെ വിഷമം മനസ്സിലാകും പക്ഷെ യാഥാർത്ഥ്യത്തെ നമ്മള് മനസ്സിലാക്കിയെ മതിയാവൂ….. വിമാനത്തിൻ്റെ ഒരു വിവരവും ഇതുവരെയും കിട്ടിയിട്ടില്ല…. നമ്മള് കാത്തിരിക്കുന്നത് കൊണ്ട് ഒരു അർത്ഥവുമില്ല””””””” എന്നിക്ക് പറ്റില്ല ചേച്ചീ…… എൻ്റെ ഏട്ടനെ കർമ്മങ്ങൾ കാണാന്നുള്ള ശക്തി എനിക്ക് ഇല്ല ചേച്ചീ….”””””” അവള് കരഞ്ഞുകൊണ്ട് പറഞ്ഞു l. അങ്ങനെ പറഞാൽ എങ്ങനെയാ…. വാ നമ്മള് എല്ലാരും കൂടെ സന്തോഷത്തോടെ അവൻ്റെ ആത്മാവിനെ പറഞ്ഞയച്ചാലെ അവന് ശാന്തി ലഭിക്കൂ ….”””” രേണു മഞ്ജുവിൻ്റെ കണ്ണ് തുടച്ച് കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ച് തല തടവി പറഞ്ഞു… വാ…. നമ്മുക്ക് സന്തോഷത്തോടെ അവനെ യാത്രയാക്കാം……””””” മഞ്ജുവിനെയും കൂട്ടി അവള് വാഷ് റൂമിൽ ഉള്ളിൽ വെച്ച് അവളെ ഫ്രഷാക്കി…. വേറെ ഒരു ഡ്രെസ്സും ധരിപ്പിച്ച് കർമ്മം നടക്കുന്നിടത്ത് കൊണ്ടു പോയി….. പുറത്ത് എല്ലാവരും ഉണ്ടായിരുന്നു…. പൂജാരിയുടെ ഒപ്പോസിറ്റായി രാഹുൽ അയാള് പറയുന്ന മന്ത്രങ്ങൾ ഉരവിട്ട് കൊണ്ടിരുന്നു….. രാജു നിറകണ്ണുകളോടെ അഷറഫിൻ്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു… .. എല്ലാം കഴിഞ്ഞതിന് ശേഷം പൂജാരി ഇങ്ങനെ പറഞ്ഞു . മരണപെട്ടയാളുടെ മൃതുശരീരം ഇല്ലാത്തതിനാൽ മരണപെട്ടയാൾ ജീവിത കാലത്ത് ഉപയോഗിച്ച ഡ്രെസ്സും അയാളുടെ മുടിയൊ മറ്റോ ഉണ്ടെങ്കിൽ അത് ഈ പൂജിച്ച കുടത്തിൽ നിക്ഷേഭിച്ചു ഇന്നേക്ക് ഏഴു ദിവസത്തിനകം ഏതെങ്കിലും പുണ്യ നദിയിൽ ഒഴുക്കുക… ആത്മാവിൻ്റെ നിത്യശാന്തിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക …. ഏറ്റവും അടുത്തുള്ളയാളുടെ പ്രാർത്ഥന ആത്മാവിന് പെട്ടെന്നു ശാന്തി ലഭിക്കും…. അയാള് വീണ്ടും എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി…. അപ്പോഴാണ് പുറത്ത് ഒരു ഓട്ടോ വന്നത്… അതിൽ നിന്നും ഒരു ട്രാവൽ ബാഗുമായി ഒരാള് ഇറങ്ങി വന്നു….( വിക്രംദിത്യൻ മൂവിയിലെ ദുൽക്കറിൻ്റെ എൻട്രി പോലെ)

💬 Comments

View all comments