Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
കാര്യത്തിൽ അധികം പ്രധീക്ഷ വേണ്ട…… എത്രയും പെട്ടെന്ന് അവനു വേണ്ട കർമങ്ങൾ ചെയ്യുന്നാവും നല്ലത്….. ഞാൻ എൻ്റെ അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.. ബാക്കി നിങ്ങളുടെ ഇഷ്ട്ടം….””””
അത് കേട്ടതും”””””””…അയ്യോ……..അമ്മേ…….. ആദിയേട്ടാ……. എന്നെ വിട്ട് പോവല്ലേ……. അമ്മെ………മഞ്ജു അവിടെനിന്ന് ഒച്ചവെച്ച് കരയുകയാണ്….. വീടിൻ്റെ ഉളളിൽ നിന്നും ലക്ഷ്മിയും മറ്റ് സഹോദരിമാരും ഓടി വന്നു അവളെ ചേർത്ത് പിടിച്ചു കരഞ്ഞു…..
ദേവൻ എം സോറി ഞാൻ അവരെ ശ്രദ്ധിച്ചില്ല…. നിങ്ങളുടെ മകൻ്റെ വൈഫാകും അല്ലെ…. അഗെയിൻ സോറി… ഞാൻ ഇറങ്ങട്ടെ……….””””, പൊലീസ് വീട് വിട്ട് പോയി…. രാജു അവിടെയുള്ള ഒരു മരത്തിൻ്റെ അടുത്ത് പോയി ഇരുന്നു….. ഇത്രയും നാൾ കൂടെ ഉണ്ടെന്ന് വിശ്വസിച്ച ഒന്ന് ഇന്ന് ഇല്ലെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് അവൻ…….
കൂടിയിരിക്കുന്ന നാട്ടുകാരുടെ ഇടയിൽ അഷ്റഫും പോയി നിന്നു…. അവിടെ നിന്ന് നാട്ടുകാർ തമ്മിൽ പറയുന്നത് അവൻ കേട്ടൂ…
എടാ സോമാ….. നീ ആ ദേവനെ നോക്ക് സ്വന്തം മകൻ മരിച്ചെന്ന് അറിഞ്ഞിട്ട് പോലും അയാളുടെ മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ അല്ലെ….. എന്ത് മനുഷ്യനാടാ….. അയാള് ….”””
അത് നിനക്ക് അറിയാഞ്ഞിട്ടാ….. ഈ മരിച്ച ചെക്കന് ഒരു അവിഹിദം ഉണ്ടായിരുന്നു ഏതോ മുസ്ലിം കൊച്ചുമായി ഇത് ഇയാൾ കയ്യോടെ പൊക്കി…. അന്ന് അവനെ ഈ വീട്ടിൽ നിന്നും പുറത്താക്കി പടിക്ക് പിണ്ഡം വെച്ചു …. ഇയാൾക്ക് അവൻ അന്നെ ചത്തതാ… അതാ മൂപ്പർ അങ്ങനെ…..””””
എടോ തനികൊക്കെ ഒരു ഉളുപ്പുമില്ലാതെ ഇവിടെ വന്ന് മരിച്ചയാളുടെ കുറ്റവും കുറവും പറയാൻ… ഒന്നുമില്ലെങ്കിലും ഒരു മരണവീട് അല്ലെ
💬 Comments
View all comments