Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
ആശ്വസിപ്പിക്കാൻ ശ്രമിച്ചു…..
എനിക്കറിയാം മോളെ നിങ്ങള് എല്ലാം അവനെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന്.. നിങൾ നാല് പേരെയെക്കാൾ ഞാൻ സ്നേഹിച്ചത് അവനെയാണ്…. ഞാൻ സന്തോഷത്തോടെ ആദ്യമായി കരഞ്ഞത് ചോര കുഞ്ഞായ അവനെ എൻ്റെ കയ്യിൽ തന്നപ്പോഴാണ്.., നിങ്ങളെ പ്രസവികുമ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു അത് കൊണ്ട് അപ്പോഴുള്ള വികാരം എനിക്ക് അനുഭവിക്കാൻ പറ്റിയിരുന്നില്ല..……. അവനെ എൻ്റെ കയ്യിൽ കിട്ടിയ അന്ന് തൊട്ട് ഇന്ന് വരെയും ഞാൻ അവനെ സ്നേഹിച്ചിട്ടെയുള്ളൂ…. നിങ്ങൾക്ക് നൽകിയതിനെക്കാൾ സ്നേഹവും വാത്സല്യവും ഞാനവന് നൽകി….. അവൻ്റെ പല കുരുത്തക്കേടും ഞാൻ കണ്ടില്ലെന്നു നടിച്ചു…. അവസാനം എനിക്ക് തെറ്റ് പറ്റിയത് ഞാൻ അവൻറെ സമ്മതം ചോദിക്കാതെ അവൻ്റെ കല്ല്യാണം നടത്തിയതാണ്….അവൻ്റെ ഇഷ്ട്ടം ഞാൻ ചോദിച്ചില്ല… അതിനു ശേഷം അവൻ അവളോടു കാണിക്കുന്നത് കൊറേയൊക്കെ ഞാൻ കണ്ടില്ലെന്നു നടിച്ചു…. പിന്നീട് എപ്പോഴോ ഞാൻ കാരണം ഒരാളുടെ ജീവന് വരെ ആപത്ത് വന്നു എന്ന് കേട്ടപ്പോൾ…. എനിക്ക് എന്നോട് തന്നെ വെറുപ്പായി… ഒരച്ഛനായി ഞാൻ അവൻ്റെ കാര്യത്തിൽ തോറ്റ് പോയോ…… എൻ്റെ അമിത സ്‌നേഹം കാരണമാണോ അവൻ വഴിപിഴച്ചു പോയത് എന്നുള്ള കുറ്റബോധം കാരണം ഞാൻ അവനെ പല തവണ തല്ലി…. അതവനോട് സനേഹം ഇല്ലാത്തത് കൊണ്ടല്ല…. ഒരച്ചനും അമ്മയും മക്കളെ തല്ലുന്നത് അവരെ വെറുത്തത് കൊണ്ടല്ല മറിച്ച് അവരെ നേർ വഴിക്ക് കൊണ്ടുവരാനാണ്…. അത്കൊണ്ട് തന്നെയാ ഞാൻ അവനെ തല്ലിയതും… അവനെ വീട്ടിൽ നിന്നും പുറത്താക്കിയത് ജീവിതവും സ്നേഹവും എന്താണെന്ന് പഠിക്കണാണ്… നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു രഹസ്യം ഞാൻ പറയാം അവനെ അന്ന് കൊണ്ടുപോയ ആ
💬 Comments
View all comments