0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

അഷറഫ് ഇല്ലേ അവനെ ഞാൻ അന്ന് തന്നെ കണ്ടിരുന്നു…. എൻ്റെ മോനെ നോക്കാനും അവന് ഉത്തരവാദിത്വബോധം ഉണ്ടാവുന്നത് വരെയും കൂടെ നിർത്താനും ഞാൻ അവൻറെ കാല് പിടിച്ചു പറഞ്ഞു…… അവനെ കിടത്തിയ ഹോസ്പിറ്റലിൽ ആരും കാണാതെ പോയി ഞാൻ എൻ്റെ കുഞ്ഞിനെ തല്ലിയ ഭാഗത്ത് മുത്തം വെച്ച് കരഞ്ഞിടുണ്ട്…… അവന് ഒരു കട വെച്ച് കൊടുക്കാൻ ഞാൻ അഷറഫിനെ പോയി കാണുകയും ആരും കാണാതെ എൻറെ കുട്ടിയെ കാണാൻ ഞാൻ അവിടെ പോകാറുമുണ്ട്……. പിന്നീട് അഷ്റഫാണ് മഞ്ചുവിനോടുള്ള അവൻറെ സ്നേഹവും എന്നെ അറിയിച്ചതും എൻ്റെ തെറ്റിധാരണയും മാറ്റി തന്നതും…. അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു…. ദേഷ്യത്തിൻ്റെ പുറത്ത് ഒന്നും ചിന്തിക്കാതെ എടുത്ത് ചാടിയ ഈ അച്ഛനെ അവൻ വെറുത്ത് കാണും…. അതാ ഞാൻ ഇങ്ങനെ ആയത്…… അല്ലാതെ നിങൾ എല്ലാരും കരുതുന്നത് പോലെ ഒരു നീജമനുഷ്യനല്ല ഞാൻ…. ഈ സമയത്ത് ഞാനും നിങ്ങളെ പോലെ കരഞ്ഞാൽ പിന്നെ ആരാ ഈ കുടുംബത്തെ പിടിച്ച് നിർത്താൻ ഉണ്ടാവുക…”””” അയാള് തൻ്റെ കണ്ണീർ തുണി കൊണ്ട് തുടച്ചു.

സോറി അച്ഛാ…അച്ചൻ്റെയുള്ളിൽ ഇത്രയും വിഷമം ഉണ്ടെന്ന് ഞാൻ കരുതിയില്ല…”””” ദേവൻ പറഞ്ഞതു മുഴുവൻ ഒരമ്പരപ്പോടെ കേട്ട രേവതി പറഞ്ഞു…

ആ…. ഇനി ആയിസുള്ള കാലം വരെയുംജീവിച്ചല്ലെ മതിയാവൂ…. ഇത്രയും വേദനകൾ ഉള്ളിൽ ഒതുക്കി ഞാൻ ജീവിച്ചൊള്ളാം നീ ഇതാരോടും പറയാൻ നിൽക്കണ്ട… എല്ലാം കഴിഞ്ഞു കഴിഞ്ഞാൽ ഞാൻ തന്നെ നിന്നോട് പറയാം അവരോട് പറയണോ വേണ്ടയോയെന്ന്… നീ അവനെ വിളിക്ക് സമയം ഒരുപാട് വൈകി….. ശാന്തി ഇവിടെ അടുത്ത് എത്തിക്കാണും വേഗം

💬 Comments

View all comments