0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

ചെല്ലു….”””””രേവതി രാഹുലിനെ വിളിക്കാൻ പോയി…

ഏട്ടാ അച്ഛൻ വിളിക്കുന്നു… ആദിയുടെ കർമങ്ങൾ ചെയ്യാൻ എട്ടനോട് റെഡിയാവാൻ””””””…… തൻ്റെയും അനിയൻ്റെയും ചെറുപ്പ കാലത്ത് എടുത്ത ഫോട്ടോയുള്ള ആൽബം മറിച്ച് കൊണ്ടിരിക്കുകയായിരുന്നു അവൻ..

ശരിയടീ….. നീ ബാക്കി എല്ലാവരോടും താഴെ വരാൻ പറ….. അവരും കാണട്ടെ…. എന്നാലെ അവൻ പോയെന്ന് അവർ വിശ്വസിക്കൂ… അല്ലെങ്കിൽ വെറുതേ നീറി നീറി സ്വയം മരിക്കും….”””””” അവൻ അവളോടത് പറഞ്ഞു നേരെ കുളിക്കാൻ കയറി.

രേവതി താഴേ അമ്മയുടെ റൂമിൽ കയറി അവിടെ അമ്മയെയും കെട്ടിപിടിച്ച് കിടക്കിയാണ് രേണു…

അമ്മെ……രേണു….. രണ്ടാളും എഴുന്നേറ്റെ അവൻ്റെ കർമ്മം ചെയ്യുവാൻ സമയമായി അവിടെ നിങ്ങളുടേ സാന്നിധ്യം വേണമെന്ന് ഏട്ടൻ പറഞ്ഞു….”””””

എന്നെക്കൊണ്ട് ആവില്ല മോളെ…. എൻ്റെ കുട്ടിൻ്റെ കർമങ്ങൾ കാണാനുളള ശേഷി എനിക്ക് ഇല്ല….”””””കരഞ്ഞു കണ്ണീർ വറ്റിയ ലക്ഷ്മി പറഞ്ഞു

ഞാനും വരുന്നില്ല രേവു…. എനിക്കും വയ്യ അതൊക്കെ കാണാൻ…”””””” രേണുവും അമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് പറഞ്ഞു..

നിങ്ങള് രണ്ടാളും അങ്ങനെ പറഞ്ഞാല് ശരിയാവില്ല…. രണ്ടും എഴുനേൽക്കാൻ നോക്ക്…. വാ വന്നേ….””””” രേവതി അവരെ രണ്ടു പേരെയും വലിച്ച് എഴുന്നേൽപ്പിച്ചു ..

അല്ല മഞ്ജു എവിടെ… ഇവിടെ കാണുന്നില്ലേ…””””””””” കിടക്കയിൽ മഞ്ജുവിനെ കാണാത്ത രേണു ചോദിച്ചു..

അവള് കുറച് നേരത്തെ ഇവിടുന്ന് എഴുന്നേറ്റ് അവളുടെ മുറിയിൽ പോയിടി…”””” ലക്ഷ്മിയാണ് പറഞ്ഞത്….

രേണു എനിക്ക് അതിൻ്റെ മുഖം കാണാൻ വയ്യ… നീ പോയി ഒന്ന് വിളിക്ക്…””””” മഞ്ജുവിനെ വിളിക്കാൻ രേവതി രേണുവിനെ പറഞ്ഞ് വിട്ടു…. രേണു മഞ്ജുവിനെ വിളിക്കാൻ ആദിയുടെ മുറിയിലേക്ക് പോയി….. വാതിൽ തുറന്ന് അകത്ത്

💬 Comments

View all comments