0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

കയറുമ്പോൾ രേണു കാണുന്നത് കിടക്കയിൽ ആദി ഉപയോഗിച്ചിരുന്ന ഷർട്ടും പാൻ്റും വിരിച്ചിട്ട് അതിൽ അവൻ്റെ ഷോൾഡർ വരുന്ന ഭാഗത്ത് തലവച്ചും ഒരു കൈ കൊണ്ട് വയർ വരുന്ന ഭാഗത്ത് കെട്ടിപ്പിടക്കുന്നത് പോലെ വെച്ചും മറു കയ്യിൽ ബുക്കും പിടിച്ച് അവള് അവൻറെ ഗന്ധം ആസ്വദിച്ച് കിടക്കുന്നു…..

Kadal Thedum Nadhiyay Unai Thedi Nadhi Vendra Podhum Nan Yean Inge Vanam Yavum Megham Kadhal Thoovum Katril Kooda Kadhal Vasam Veesum……….(Nenjin Ezhuth… https://youtu.be/gSH9Hl6PxEQ?si=Yo0uU2NmSFkv-F6P )

മഞ്ജു…. നീ ഇവിടെ കിടക്കുവാണോ….. എഴുന്നേൽക്കാൻ നോക്ക് പുറത്ത് ആദിയുടെ കർമ്മങ്ങൾ നടക്കുവാൻ സമയമായി…”””””””

ഞാൻ വരുന്നില്ല ചേച്ചി…. എൻ്റെ ഏട്ടൻ മരിച്ചിട്ടില്ല… എൻ്റെ ആദി ഏട്ടൻ എന്നെ കാണാൻവരും എനിക്ക് ഉറപ്പാണ്…””””

മോളെ എനിക് നിൻ്റെ വിഷമം മനസ്സിലാകും പക്ഷെ യാഥാർത്ഥ്യത്തെ നമ്മള് മനസ്സിലാക്കിയെ മതിയാവൂ….. വിമാനത്തിൻ്റെ ഒരു വിവരവും ഇതുവരെയും കിട്ടിയിട്ടില്ല…. നമ്മള് കാത്തിരിക്കുന്നത് കൊണ്ട് ഒരു അർത്ഥവുമില്ല”””””””

എന്നിക്ക് പറ്റില്ല ചേച്ചീ…… എൻ്റെ ഏട്ടനെ കർമ്മങ്ങൾ കാണാന്നുള്ള ശക്തി എനിക്ക് ഇല്ല ചേച്ചീ….”””””” അവള് കരഞ്ഞുകൊണ്ട് പറഞ്ഞു l.

അങ്ങനെ പറഞാൽ എങ്ങനെയാ…. വാ നമ്മള് എല്ലാരും കൂടെ സന്തോഷത്തോടെ അവൻ്റെ ആത്മാവിനെ പറഞ്ഞയച്ചാലെ അവന് ശാന്തി ലഭിക്കൂ ….”””” രേണു മഞ്ജുവിൻ്റെ കണ്ണ് തുടച്ച് കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ച് തല തടവി പറഞ്ഞു…

വാ…. നമ്മുക്ക് സന്തോഷത്തോടെ അവനെ യാത്രയാക്കാം……””””” മഞ്ജുവിനെയും കൂട്ടി അവള് വാഷ് റൂമിൽ ഉള്ളിൽ വെച്ച് അവളെ ഫ്രഷാക്കി…. വേറെ ഒരു ഡ്രെസ്സും ധരിപ്പിച്ച്

💬 Comments

View all comments