0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

പ്രജീന സാംസ്കാരിക പൈതൃകങ്ങൾ അടങ്ങിയ ഏടുകളും ഉണ്ടായിരുന്നു…. സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ അവർ നാല് മാസത്തോളം തെക്ക് ലക്ഷ്യമാക്കി കപ്പൽ പായിച്ചു…. നിർഭാഗ്യവശാൽ അവരുടെ യാത്ര അത്ര സുഗഗരമല്ലായിരുന്നു… യാത്രയിനുടനീളം പലർക്കും രോഗങ്ങൾ വന്നു… മരുന്നിൻ്റെ ലഭ്യത കുറവു മൂലം രാജകുമാരി അടക്കം നിരവധിപേർ കപ്പലിൽ മരിച്ചു വീണു…. ഇനിയും മുന്നോട്ട് മൃതശരീരവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അവർ മൂന്ന് കപ്പലിൽ മരിച്ച ആളുകളെ നിറച്ചു… അവർക്ക് തുടർന്ന് യാത്ര ചെയ്യുവാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും കൊണ്ടുപോകാവുന്ന സ്വർണങ്ങളും മാത്രം എടുത്ത് ബാക്കി വന്ന എൺപത് പേരുമായി വീണ്ടും യാത്ര തുടർന്നു. ശവങ്ങൾ അടങ്ങുന്ന കപ്പൽ കടലിൽ തന്നെ ഉപേക്ഷിച്ചു…

വീണ്ടും രണ്ടു മാസത്തെ പാലായനത്തിന് ശേഷം അവർ ഓസ്ട്രേലിയയുടെ കരക്കടിഞ്ഞു….. ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവർ ഓസ്ട്രേലിയയിലെ വൻ പ്രമുഖര ന്മാരുടെ കൂടെ ഇവരുമുണ്ട് പണം കൊണ്ടും ബിസിനെസ്സ് കൊണ്ടും അവിടെ അവർക്ക് വേഗം ആധിപത്യം സ്ഥാപിക്കാൻ പെട്ടെന്നു കഴിഞ്ഞു….

മാർച്ച് 8 2022..

മഞ്ജു രാത്രി ഒട്ടും ഉറങ്ങിയില്ല… ആദിയെ കാണാനുള്ള ആകാംക്ഷയിൽ അവൾക് ഉറങ്ങാൻ ഒട്ടും സാധിച്ചില്ലെന്നു തന്നെ പറയാം… ഇന്നലെ രാത്രി ഒരു ലോഡ്ജിലാണ് രാജു അവർക്ക് രണ്ടു പേർക്കുംവേണ്ടി രണ്ടു മുറിയെടുത്തത്. രാവിലെ അഷറഫ് അവളുടെ പാസ്പോർട്ടും വസ്ത്രങ്ങളുമായി തിരുവനന്തപുരം എത്തുമെന്ന് പറഞ്ഞിരുന്നു…

മഞ്ജു…..ടപ്പ്…. ടപ്പ്….. മഞ്ജുവെ.....””””” വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് മഞ്ജു ഞെട്ടിയത് ..... രാത്രമുഴുവൻ ഉറങ്ങാതെ ഇരുന്നതിന്നാൽ കണ്ണൊക്കെ നീരുന്നുണ്ടായിരിന്നു….

എന്താ രജുവേട്ടാ എന്ത് പറ്റി……??? വാതിൽ തുറന്ന മഞ്ജു പുറത്ത് ബ്രഷും

💬 Comments

View all comments